കണ്ണാറ: ചീനിക്കടവ് ഹണി പാർക്കിന് സമീപം കുട്ടികളുടെ നേരെ തെരുവുനായ്ക്കളുടെ ആക്രമണം. റോഡിലൂടെ നടന്നുവരികയായിരുന്ന കുട്ടികൾക്ക് നേരെ തെരുവുനായ്ക്കൾ കൂട്ടമായി ഓടിവന്ന് ആക്രമിക്കുകയായിരുന്നു. കുട്ടികൾ സമീപത്തെ വീടുകളിലേക്ക് ഓടിക്കയറിയതിനാൽ കടിയേറ്റില്ല. ഇതിന് മുമ്പും സമാനമായ സംഭവം പ്രദേശത്ത് നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഹണി പാർക്കും പരിസരവും തെരുവുനായ്ക്കളുടെ പ്രധാന താവളമാണ്. ഇവയുടെ കൂട്ടമായ ആക്രമണം കാരണം പകൽ സമയത്ത് പോലും കുട്ടികളെ ഒറ്റക്ക് വിടാൻ മാതാപിതാക്കൾ ഭയപ്പെടുകയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ആക്രമണങ്ങളും പേവിഷബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ തെരുവുനായ്ക്കളിൽനിന്ന് നാട്ടുകാരെ സംരക്ഷിക്കാൻ സർക്കാറോ പഞ്ചായത്ത് അധികൃതരോ നടപടി സ്വീകരിക്കണം എന്ന് നാട്ടുകാർ ആവശ്യപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.