സതീഷ്
തൃശൂർ: ശക്തൻ സ്റ്റാൻഡിന് സമീപം ആളെ മർദിച്ച് പണവും പാസ് പോർട്ടടങ്ങിയ രേഖകളുമുള്ള ബാഗ് കവർന്ന കേസിൽ ആനപ്പാപ്പാൻ അറസ്റ്റിൽ. കഞ്ചിക്കോട് സ്വദേശിയായ സതീഷിനെയാണ് (30) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മുളങ്കുന്നത്ത്കാവ് സ്വദേശിയെ മർദിച്ചാണ് കവർച്ച നടത്തിയത്. നിരവധി കേസുകളിലെ പ്രതിയാണ് സതീഷെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ ഈസ്റ്റ് സി.ഐ സി. അലവി, എസ്.ഐമാരായ പ്രദീപ്, എം. അഫ്സൽ, എൻ.ജി. സുവ്രത കുമാർ, പഴനി സ്വാമി എന്നിവർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.