പാലപ്പെട്ടി കടൽത്തീരത്ത് രാമച്ച കൃഷിയി​േലർപ്പെട്ട കർഷകർ

രാമച്ചം ഭൗമസൂചിക പദവിയിലേക്ക്

പാലപ്പെട്ടി: വെളിയങ്കോട് മുതൽ പാലപ്പെട്ടി ചാവക്കാട് വരെയുള്ള കടൽത്തീരങ്ങളിലെ പ്രാധാന കാർഷികവിളയയായ രാമച്ചത്തെ രാജ്യാന്തര വിപണിയിലെത്തിക്കാൻ കൃഷി വകുപ്പ്. ചാവക്കാടൻ രാമച്ചമെന്ന പേരിൽ ഭൗമസൂചിക പദവി നേടാനുള്ള പഠനങ്ങൾ ആരംഭിക്കാനാണ് നീക്കം.

മണ്ണുത്തിയിൽനിന്നുള്ള ഗവേഷകസംഘമാണ് പഠനം നടത്തുക. ഉൽപന്നത്തിന്റെ ഗുണമേന്മ, സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ട് ബന്ധപ്പെട്ടിട്ടുള്ളതാണങ്കിലാണ് ഭൗമസൂചിക പദവിൽ നൽകുക. ചാവക്കാട് മുതൽ പാലപ്പെട്ടി വെളിയങ്കോട് വരെ ഏകദേശം 200 ഏക്കർ കൃഷിയുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും പുന്നയൂർ, പുന്നൂർക്കുളം, പെരുമ്പടപ്പ് പഞ്ചായത്തുകളിലാണ്.

ഈ പ്രദേശങ്ങളിലെ കടൽത്തീരങ്ങളിലെ കാലവസ്ഥക്കും മണ്ണിനുമുള്ള സവിശേഷത മൂലമാണ് ഇവിടത്തെ രാമച്ചത്തിന് ഗുണമേന്മ കൂടിയത്. കടൽത്തീരത്ത് വാണിജ്യ അടിസ്ഥാനത്തിൽ രാമച്ചം കൃഷിചെയ്യുന്നതും ഇവിടെ മാത്രമാണെന്നുമാണ് കൃഷിവകുപ്പിന്റെ കണ്ടെത്തൽ. വിളവെടുപ്പിനുശേഷം ഇടനിലക്കാർ ഇല്ലാതെ കർഷകർ നേരിട്ടാണ് വിപണിയിൽ എത്തിക്കുന്നത്. ഔഷധഗുണം ഏറെയുള്ളതിനാൽ മരുന്നുകൾക്കാണ് കൂടുതായും ഉപയോഗിക്കുന്നത്. ചെരിപ്പ്, വിശറി, സോപ്പ് തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങളും കർഷകർ ഉണ്ടാക്കുന്നുണ്ട്.

ഒരുഏക്കർ രാമച്ചകൃഷിക്ക് മൂന്നുലക്ഷം രൂപയോളമാണ് ​െചലവ് വരുക. നിലവിൽ ഏക്കറിന് 4000 രൂപ മാത്രമാണ് സർക്കാർ ധനസഹായം. സർക്കാറിന്റെ കാർഷിക വിളകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ഇൻഷുറൻസ് പരിരക്ഷയും മറ്റു അനൂകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ചൂടിൽ രാമച്ചപ്പാടങ്ങൾ കത്തി നശിക്കുന്നതും വിളവെടുപ്പ് കഴിഞ്ഞാൽ സുരക്ഷിതമായി സൂക്ഷിക്കാൻ ഇടമില്ലാത്തതുമൊക്കെയാണ് വെല്ലുവിളി.

നാല് വർഷത്തിനിടെ രാമച്ചം കത്തി നശിച്ച് ഒരു കോടിയിലധികം രൂപയോളം നഷ്ടമായി. കൃഷിയുടെ പാരമ്പര്യഘടകങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ഭൗമസൂചിക പദവി നൽകുക. രാജ്യത്ത് നാനൂറോളം വിളകളാണ് പട്ടികയിലുള്ളത്. സംസ്ഥാനത്തുനിന്ന് 35 വിളകളും ഭൗമസൂചിക പട്ടികയിലുണ്ട്.

വ്യാസായ വകുപ്പിന്റെകൂടെ സഹകരണത്തോടെ പട്ടികയിൽ ഇടംപിടിച്ച വിളകൾക്ക് അന്താരാഷ്ട്ര വിപണിയിലുൾപ്പെടെ നിരവധി സാധ്യതകളാണ് ഉണ്ടാവുക. പ്രദേശത്ത് കൃഷി തുടങ്ങിയിട്ടുള്ള കാലയളവ്, മറ്റു വിപണനസാധ്യതകൾകൂടി ശേഖരിച്ചുവരുകയാണ്. ഭൗമസൂചികപദവി ലഭിച്ചാൽ വലിയരീതിയിലുള്ള കാർഷികമുന്നേറ്റമാണ് പ്രദേശത്ത് ഉണ്ടാവുക.  

Tags:    
News Summary - Ramacham to landmark status

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.