കുറുമാലിപുഴയിലെ ആറ്റപ്പിള്ളി െറഗുലേറ്ററില്‍ കുടുങ്ങിയ മരെക്കാമ്പുകള് നീക്കം ചെയ്യുന്നു
Posted On
date_range Updated On
date_range ആറ്റപ്പിള്ളി െറഗുലേറ്ററിൽ മരത്തടികൾ കുടുങ്ങി
മറ്റത്തൂര്‍: മഴയില്‍ കുറുമാലിപ്പുഴയിലെ ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ആറ്റപ്പിള്ളി െറഗുലേറ്ററില്‍ മരത്തടികള്‍ കുടുങ്ങി. വനമേഖലയില്‍നിന്ന് ഒഴുകിയെത്തിയ മരത്തടികളാണ് പാലത്തില്‍ വന്നടിഞ്ഞത്. മരെക്കാമ്പുകള് അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട് കരയിലേക്ക് വെള്ളം കയറുന്ന സാഹചര്യം ഒഴിവാക്കാൻ അഗ്നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് കുടുങ്ങിയ തടികള്‍ നീക്കം ചെയ്തു. ആറ്റപ്പിള്ളി സ്വദേശികളായ ജിനീഷ് പള്ളത്ത്, ജസ്വിന്‍ ജോഷി, വൈശാഖ്, ജെല്‍വിന്‍, സുഭീഷ് എന്നീ യുവാക്കളാണ് പുഴയിലിറങ്ങി നീരൊഴുക്കിനു തടസ്സമായി അടിഞ്ഞുകൂടി മരെക്കാമ്പുകളും മറ്റും നീക്കം ചെയ്യാന്‍ സഹായിച്ചത്. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ് വി.ബി. അശ്വതി, അംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.