പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ പു​ന്നൂ​ക്കാ​വ് 22ാം ന​മ്പ​ർ അം​ഗ​ൻ​വാ​ടി എ​ൻ.​കെ. അ​ക്ബ​ർ

എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പുന്നൂക്കാവ് അംഗൻവാടി സ്മാർട്ടായി

പുന്നയൂർക്കുളം: പുന്നൂക്കാവ് അംഗൻവാടിയിലെ കുരുന്നുകൾ ഇനി സ്മാർട്ട് കെട്ടിടത്തിൽ. പഞ്ചായത്തിലെ 22ാം നമ്പർ അംഗൻവാടി കെട്ടിടം എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാഷനൽ റർബൻ മിഷൻ ഫണ്ടിൽനിന്ന് 17.70 ലക്ഷം രൂപ ചെലവഴിച്ചാണ് അംഗൻവാടി നിർമിച്ചത്.

പുന്നയൂർക്കുളത്തെ ശിശുസൗഹൃദ പഞ്ചായത്താക്കുക എന്ന ലക്ഷ്യത്തോടെ റർബൻ മിഷൻ ഫണ്ട് വിനിയോഗിച്ച് നിർമിക്കുന്ന അഞ്ചാമത്തെ അംഗൻവാടിയാണിത്.

ജില്ല നിർമിതി കേന്ദ്രത്തിനാണ് ചുമതല. പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അധ്യക്ഷത വഹിച്ചു. ഗായകൻ സലീം കോടത്തൂരും മകൾ ഹന്ന സലീമും മുഖ്യാതിഥികളായിരുന്നു. ജില്ല പഞ്ചായത്ത് അംഗം റഹീം വീട്ടിപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫാത്തിമ ലീനസ്, വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ, സ്ഥിരംസമിതി അധ്യക്ഷൻ മൂസ ആലത്തിയിൽ, ബിന്ദു, പ്രേമ സിദ്ധാർഥൻ, പഞ്ചായത്ത് അംഗങ്ങളായ പ്രേമശിവദാസൻ, ഗോകുൽ അശോകൻ മുൻ പ്രസിഡന്റ് എ.ഡി. ധനീപ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Punnukavu Anganwadi becomes smart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.