തൃശൂർ: ‘തൃശൂർ കലക്ടറേറ്റിലേക്ക് സ്വാഗതം, താങ്കൾക്ക് എക്സ്റ്റൻഷൻ നമ്പർ അറിയാങ്കിൽ ഡയൽ ചെയ്യുക, അല്ലെങ്കിൽ ഓപറേറ്ററുടെ സേവനത്തിനായി കാത്തിരിക്കുക’- ഇതുംകേട്ട് ഓപറേറ്ററെ കാത്തിരുന്നാൽ സമയം പോവുകയല്ലാതെ ആളെ കിട്ടില്ല. കലക്ടറേറ്റിലേക്ക് പൊതുജനങ്ങൾക്ക് വിളിക്കാനുള്ള ‘0487 2360130’ നമ്പറിൽ ഒരാഴ്ചയായി ഇതാണ് അനുഭവം.
പൊതുജനങ്ങൾക്ക് സേവനം എളുപ്പത്തിലാക്കുകയും ഓഫിസുകളിൽ എത്താതെ കാര്യങ്ങൾ അറിയാൻ കഴിയുന്ന ആധുനികവത്കരണത്തിന് തുടക്കം കുറിക്കുകയും ചെയ്ത കലക്ടറേറ്റിൽ തന്നെയാണ് ഫോൺ വിളിച്ചാൽ കിട്ടാത്ത അവസ്ഥയുള്ളത്. ഒരു ഫോൺകോളിൽ അറിയാവുന്ന കാര്യത്തിന് പോലും ഓഫിസിൽ നേരിട്ട് എത്തേണ്ട സാഹചര്യമാണ്.
ഫോണിന് സാങ്കേതിക തകരാറോ സെക്ഷനിൽ ഓപറേറ്റർ സംവിധാനം ഇല്ലാത്തതോ ആകാം കാരണമെന്നാണ് ഐ.ടി വിദഗ്ദർ പറയുന്നത്. അതേസമയം വിളിച്ചിട്ട് കിട്ടാത്ത കാര്യം ഓഫിസിൽ നേരിട്ട് എത്തുന്നവർ അതത് വകുപ്പിൽ പറഞ്ഞിട്ടും അവർ വകുപ്പ് മേധാവികളെ അറിയിക്കാത്തതും പ്രശ്ന പരിഹാരം നീളുന്നതിന് കാരണമാണ്. പ്രായമായവരെയും ആരോഗ്യപ്രശ്നം ഉള്ളവരെയും പരസഹായമില്ലാതെ പുറത്തിറങ്ങാൻ പ്രയാസപ്പെടുത്തുന്നതാണ് ഈ ദുരവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.