വൈദ്യുതി വിഭാഗം കമ്പനിവത്​കരണം: സി.പി.എം നേതൃത്വം മേയറെ അതൃപ്തി അറിയിച്ചു

തൃശൂർ: കോർപറേഷൻ വൈദ്യുതി വിഭാഗത്തെ കമ്പനിവത്​കരിക്കാനായി കരട് രേഖ തയാറാക്കിയ സംഭവത്തിൽ സി.പി.എം നേതൃത്വം മേയർ എം.കെ. വർഗീസിനെ അതൃപ്തി അറിയിച്ചു. പാർട്ടിയുടെയും മുന്നണിയുടെയും നിലപാടുകൾക്ക് വിരുദ്ധമായി തീരുമാനങ്ങളെടുക്കുന്നത് അംഗീകരിക്കില്ലെന്നും അനാവശ്യ വിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കരുതെന്നും നേതൃത്വം മേയർക്ക് നിർദേശം നൽകി.

പിന്നാലെ ഇക്കാര്യത്തിൽ മേയർ വിശദീകരണക്കുറിപ്പ് പുറത്തിറക്കി. 1935ല്‍ ചന്ദ്ര കമ്പനിയായിട്ടാണ് കോർപറേഷന്‍ വൈദ്യുതി വിഭാഗം ആരംഭിക്കുന്നതെന്ന് അറിയിച്ച കുറിപ്പിൽ വൈദ്യുതി റെഗുലേറ്ററി കമീഷ​െൻറ നിയമങ്ങളും സംസ്ഥാന സര്‍ക്കാറി​െൻറ നിയമങ്ങളും നയങ്ങളും അനുസരിച്ച് കോർപറേഷന്‍ ഇലക്ട്രിസിറ്റി വിഭാഗത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. ഇതി​െൻറ പ്രാരംഭ ചര്‍ച്ചക്ക് നൽകിയ കുറിപ്പിനെയാണ് വൈദ്യുതി വിഭാഗത്തെ സ്വകാര്യ കമ്പനി ആക്കുന്നതായി പ്രചാരണം നടത്തിയത്. ഇത് വസ്തുതകൾക്ക് നിരക്കാത്തതാണ്.

ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുക എന്നുള്ളത് കോർപറേഷ​െൻറ ചുമതലയാണ്. നിർദേശങ്ങള്‍ സ്​റ്റാൻഡിങ്​ കമ്മിറ്റികളിലും കൗണ്‍സിലിലും യൂനിയനുകളുമായും മറ്റു വിദഗ്ധരുമായും ചര്‍ച്ച ചെയ്യും. സ്വകാര്യ കമ്പനി എന്ന ആശയം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധവും നിയമപരമായി നിലനില്‍ക്കാത്തതുമാണ്.

കോർപറേഷന് ഒരിക്കലും ഒരു സ്വകാര്യ കമ്പനി രൂപവത്​കരിക്കാന്‍ കഴിയില്ലെന്നിരിക്കെ അത്തരം പ്രചാരണം ബോധപൂർവം സംഘടിപ്പിച്ചത് കോര്‍പറേഷന്‍ വൈദ്യുതി വിഭാഗത്തെ ഇല്ലായ്മ ചെയ്യാനാണെന്നും മേയർ വിശദീകരണക്കുറിപ്പിൽ പറഞ്ഞു.

അതേസമയം, കമ്പനിയാക്കുന്നതിനായി കരട് രേഖ തയാറാക്കി അസി. സെക്രട്ടറിക്ക് നൽകിയതിലടക്കമുള്ളവയിൽ വിശദീകരണം നൽകിയിട്ടില്ല. സി.

പി.എം നേതൃത്വമോ മുന്നണിയോ കോർപറേഷനിലെ പാർട്ടി നേതൃത്വങ്ങളോ അറിയാതെയായിരുന്നു വൈദ്യുതി വിഭാഗത്തെ കമ്പനിയാക്കുന്ന കരട് രേഖ മേയർ തയാറാക്കിയത്. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ കടുത്ത വിമർശനം വിവിധ മേഖലകളിൽനിന്നും ഉ‍യർന്നിരുന്നു. വൈദ്യുതി വിഭാഗത്തിലെ സി.ഐ.

ടി.യു യൂനിയൻ നേതൃത്വം സി.പി.എം നേതൃത്വത്തെ സമീപിച്ചിരുന്നു. വാർത്ത പുറത്തുവന്നതോടെ ജില്ല സെക്രട്ടറി എം.എം. വർഗീസ് ഇക്കാര്യത്തിൽ കോർപറേഷനിലെ പാർട്ടി നേതാക്കളായ പി.

കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി എന്നിവരിൽനിന്ന്​ വിശദീകരണം തേടിയിരുന്നു. പാർട്ടിയുടെ അതൃപ്തിയും നിലപാടും അറിയിക്കാൻ ഇരുവരെയും ചുമതലപ്പെടുത്തുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ഇരുവരും ചേർന്നാണ് മേയറുമായി കൂടിക്കാഴ്ച നടത്തി പാർട്ടി നേതൃത്വത്തി​െൻറ അതൃപ്തിയും നിലപാടും അറിയിച്ചത്. അടിയന്തരമായി വിശദീകരണം നൽകാനും നിർദേശിക്കുകയായിരുന്നു.

Tags:    
News Summary - privatization of electric section: CPM expressed dissatisfaction with thrissur mayor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.