തൃശൂർ: വിയ്യൂർ ജില്ല ജയിലിൽ കോവിഡ് ബാധിച്ച തടവുകാരന് ചികിത്സ ലഭ്യമാക്കിയില്ലെന്ന് ആക്ഷേപം. ഇദ്ദേഹത്തിന് കോവിഡിനൊപ്പം ഇപ്പോൾ ന്യൂമോണിയയും ബാധിച്ചു. കഴിഞ്ഞദിവസം തീരെ അവശനിലയിലായ തടവുകാരനെ മെഡിക്കൽ കോളജിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ന്യൂമോണിയ സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജിൽ കിടത്തി ചികിത്സിക്കേണ്ടതിനുപകരം വീണ്ടും ജയിലിലേക്ക് തന്നെ കൊണ്ടുപോവുകയായിരുന്നു.
വിവരമറിഞ്ഞ ബന്ധുക്കൾ ബന്ധപ്പെട്ടതിൽ ഇവിടെ ചികിത്സ നൽകുന്നുണ്ടെന്നായിരുന്നുവത്രെ മറുപടി. ഭാര്യയുടെ പരാതിയിൽ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനാണ് ജയിലിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഓൺലൈനിൽ ഹാജരാക്കിയപ്പോൾ അവശത ബോധ്യപ്പെട്ട മജിസ്ട്രേട്ട് ഒരു മണിക്കൂറിനകം നേരിട്ട് ഹാജരാക്കാനും ചികിത്സ നൽകാനും നിർദേശിച്ചിരുന്നു. അപമര്യാദയായി പെരുമാറിയത് സംബന്ധിച്ച് പൊലീസിനെതിരെ പരാതി നൽകിയിരുന്നതിെൻറ പ്രതികാരമായിരുന്നു യുവാവിന് നേരെയുള്ള കേസിന് പിന്നിെല കാരണമെന്നാണ് പറയുന്നത്. അകന്ന് കഴിയുന്ന ഭാര്യയെ ഉപയോഗിച്ചായിരുന്നു ഇയാൾക്കെതിരെ പരാതിയുണ്ടാക്കിയതെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.