പുഞ്ചകൃഷിക്കുള്ള ഒരുക്കത്തിന്റെ മുന്നോടിയായി ചമ്മന്നൂര്‍ മാഞ്ചിറയില്‍ പെട്ടി-പറ സ്ഥാപിക്കുന്ന ഭാഗത്ത് ഇടക്കെട്ടിന് കുറ്റി സ്ഥാപിക്കുന്നു
പുന്നയൂര്‍ക്കുളം: പരൂര്‍ കോള്‍പടവില്‍ പുഞ്ചകൃഷിക്ക് ഒരുക്കം തുടങ്ങി. പമ്പിങ് അടുത്തയാഴ്ച ആരംഭിക്കും. ചമ്മന്നൂര്‍ മാഞ്ചിറയില്‍പെട്ടി-പറ സ്ഥാപിക്കുന്ന ഭാഗത്ത് ഇടക്കെട്ടിന് കുറ്റി സ്ഥാപിച്ചാണ് പുതിയ സീസണിന് തുടക്കം കുറിച്ചത്. പടവ് ഭാരവാഹികൾ പങ്കെടുത്തു.
പടവിന്റെ തെക്കേ കെട്ടിലാണ് ആദ്യം കൃഷിയിറക്കുക. 250 ഏക്കറിലാണ് കൃഷി. ഇതിൽ പുന്നയൂര്‍ക്കുളം പഞ്ചായത്ത് പരിധിയിലെ 70 ഏക്കറും വടക്കേകാട് പഞ്ചായത്തിലെ 180 ഏക്കറുമാണുള്ളത്. ഉമ വിത്താണ് ഇവിടെ ഇറക്കുന്നത്. മാഞ്ചിറയുടെ വടക്ക് 800 ഏക്കറില്‍ കൃഷിയിറക്കാന്‍ നവംബറില്‍ പമ്പിങ് തുടങ്ങും.
ഇവിടേക്ക് മനുരത്‌ന വിത്താണ് നല്‍കുക. ഏപ്രില്‍ ആദ്യത്തോടെ കൊയ്ത്ത് കഴിഞ്ഞ് നിർമാണ പ്രവൃത്തികള്‍ക്കായി പാടം വിട്ടുകൊടുക്കാനാണ് തീരുമാനം.
9000 മീറ്റര്‍ ദൂരം തോട് താഴ്ത്തല്‍, മൂന്ന് സ്ലൂയിസ്, ട്രാക്ടര്‍ കടത്താനുള്ള എട്ട് ട്രാക്ടര്‍ ക്രോസ്, രണ്ട് മോട്ടാര്‍ പുര, 950 മീറ്റര്‍ ദൂരം ബണ്ട് ബലപ്പെടുത്തല്‍ തുടങ്ങിയ പ്രവൃത്തികളാണ് വേനലില്‍ ഇവിടെ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.