ചെറുതുരുത്തി: പൈങ്കുളം റെയിൽവേ ഗേറ്റ് ട്രെയിൻ പോകാൻ അടക്കുന്നതിനെ തുടർന്ന് ജനങ്ങൾ പെരുവഴിയിൽ. മേൽപാലം ഇല്ലാത്തതിനെ തുടർന്ന് ജനങ്ങളും വാഹനങ്ങളും മണിക്കൂറോളം പെരുവഴിയിൽ നിൽക്കേണ്ട ഗതികേടാണ്. ചെറുതുരുത്തി പൈങ്കുളം വഴി ചേലക്കരയിലേക്ക് പോകുന്ന വാഹനങ്ങളാണ് പൈങ്കുളം റെയിൽ ഗേറ്റിൽ കുടുങ്ങി ബുദ്ധിമുട്ടുന്നത്.
ചൊവ്വാഴ്ച രാവിലെ 9:45 ഓടെ അടച്ചിട്ട ഗേറ്റ് നാല് ട്രെയിനുകൾ പോയി അരമണിക്കൂറോളം കഴിഞ്ഞാണ് തുറന്നത്. ഇതോടെ രണ്ട് ദിശകളിലുമായി നൂറുകണക്കിന് വാഹനങ്ങളിൽ വന്ന യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. രണ്ട് ബസിലെ യാത്രക്കാരും പ്രയാസത്തിലായി.
പല ബസുകളും ഷോർണൂരിൽ ഓട്ടം നിർത്തേണ്ട അവസ്ഥയും ഉണ്ടായി. ഇരുചക്രവാഹനക്കാരും ഓട്ടോറിക്ഷ ഡ്രൈവരും പ്രയാസമനുഭവിക്കുന്നുണ്ട്. ഈ വഴി വരാൻ മിക്ക ഓട്ടോറിക്ഷക്കാരും തയാറാകുന്നില്ല. അടിയന്തരമായി മേൽപാലം നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.