മുഹമദ് സമീർ
മാള: ജോലി വാഗ്ദാനം ചെയ്ത് കുഴൂർ സ്വദേശിനിയിൽ ഓൺലൈനിലൂടെ നാല് ലക്ഷം തട്ടിയ കേസിലെ പ്രതി പിടിയിൽ. തമിഴ്നാട്ടിലെ തിരിപ്പൂർ ജില്ല ചെട്ടിപ്പാളയം സ്വദേശി മുഹമ്മദ് സമീർ (36) ആണ് തിരുപ്പൂരിൽനിന്ന് പിടിയിലായത്. 2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാള പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടക്കത്തിൽ പ്രതിയെക്കുറിച്ച് സൂചനകളൊന്നും കിട്ടാത്തതിനാൽ തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
മാള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ വി. ശശി, ചാലക്കുടി പൊലീസ് സ്റ്റേഷൻ ജി.എസ്.ഐ ഹരിശങ്കർ പ്രസാദ്, മാള സ്റ്റേഷൻ ജി.എസ്.സി.പി.ഒ അഭിലാഷ്, ജില്ല പൊലീസ് മേധാവിയുടെ ക്രൈം സ്ക്വാഡ് അംഗം പി.എക്സ്. സോണി, ഡ്രൈവർ എസ്.സി.പി.ഒ ഡേവീസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.