ഏഴാറ്റുമുഖത്തിന് സമീപം പ്ലാന്റേഷൻ റോഡിലിറങ്ങിയ
കാട്ടാന
അതിരപ്പിള്ളി: വെറ്റിലപ്പാറ പാലത്തിന്റെ പരിസരത്ത് എത്തിയ കാട്ടാന പരിഭ്രാന്തി പരത്തി. ഏഴാറ്റുമുഖം ഗണപതിയെന്ന് വിളിക്കുന്ന ആന എട്ടുമണിക്കൂറോളം പരിസരത്ത് നിലയുറപ്പിച്ചു. വാട്ടർ തീം പാർക്ക് സന്ദർശിക്കാനെത്തിയ ബസുകൾക്കിടയിലൂടെ ആന കടന്നു പോയി. കൂടാതെ പ്രദേശത്ത് വേറെയും കാട്ടാനകൾ ഇറങ്ങിയത് ഭീതി സൃഷ്ടിച്ചു. പ്ലാന്റേഷൻ തൊഴിലാളികളുടെ ലയത്തിനടുത്ത് കാട്ടാനകളെത്തി. പരിസരത്തെ തട്ടുകടകൾ കാട്ടാനകൾ തകർക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.