തൃശൂർ: സംസ്ഥാന ബജറ്റിൽ ജില്ലക്ക് വലിയ ആഹ്ലാദത്തിനൊന്നും വകയില്ല. സ്വാഭാവികമായും ഉൾപ്പെടുത്താവുന്ന ചില പദ്ധതികൾ, അതിന് പേരിന് കുറച്ച് ഫണ്ട് വകയിരുത്തൽ... അത്രയുമായാൽ ജില്ലയോടുള്ള ബജറ്റ് പരിഗണന കഴിഞ്ഞു. തേക്കിൻകാട് മൈതാനം സൗന്ദര്യവത്കരണം, പുത്തൂർ സുവോളജിക്കൽ പാർക്ക് എന്നിവക്ക് കുറച്ച് പൈസ കിട്ടി. നഗരത്തിൽ എലവേറ്റഡ് പാത നിർമാണത്തിനും പരാമർശമുണ്ട്. ഇതുപോലെയാണ് ജില്ലയിൽ പല പ്രദേശങ്ങൾക്കുമുള്ള പരിഗണന. കേന്ദ്ര ബജറ്റിൽ കേരളം എങ്ങനെയോ അതുപോലെയായി സംസ്ഥാന ബജറ്റിൽ തൃശൂർ എന്ന വിമർശനം പ്രതിപക്ഷത്തുനിന്ന് ഉയർന്നുകഴിഞ്ഞു.
ബജറ്റിൽ ജില്ല ഒറ്റനോട്ടത്തിൽ
- തേക്കിൻകാട് മൈതാനം അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ച് കോടി
- കേരള കാർഷിക സർവകലാശാലയുടെ ഗവേഷണ പദ്ധതികൾക്ക് 43 കോടി; ഇതിൽ പുതിയ പദ്ധതികൾക്ക് 21 കോടി
- മുളങ്കുന്നത്തുകാവിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനെ (കില) ദേശീയ ഇന്സ്റ്റിറ്റ്യൂട്ടായി ഉയർത്തും. അതിനു ള്ള ഒരു കോടി രൂപ ഉൾപ്പെടെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് അഞ്ച് കോടി
- നോൺ മേജർ തുറമുഖ വികസന പദ്ധതിയിൽ കൊടുങ്ങല്ലൂരും
- ചേറ്റുവ മത്സ്യബന്ധന തുറമുഖത്തും മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെന്ററിലും ഫ്ലോട്ടിങ് ജെട്ടി നിർമാണത്തിന് അംഗീകാരം
- പുത്തൂർ സുവോളജിക്കൽ പാർക്കിന് ആറ് കോടി
- സാഹിത്യ അക്കാദമിക്ക് 3.45 കോടി, സംഗീത നാടക അക്കാദമി ഒമ്പത് കോടി, ലളിതകല അക്കാദമിക്ക് 5.75 കോടി
- ജവഹർ ബാലഭവൻ പശ്ചാത്തല സൗകര്യ വികസന പദ്ധതി ഫണ്ട് വിഹിതം തൃശൂർ ബാലഭവനും
- കേരള കലാമണ്ഡലത്തിന് 24.50 കോടി
- സ്ട്രോക്ക് യൂനിറ്റ് സ്ഥാപിക്കുന്ന പദ്ധതിയിൽ തൃശൂർ ഗവ. മെഡിക്കൽ കോളജും
- തൃശൂർ ഗവ. മെഡിക്കൽ കോളജ് ഓങ്കോളജി ആൻഡ് തേർഷ്യറി കെയർ സെന്ററിന് ഉപകരണങ്ങൾ വാങ്ങാൻ തുക
- തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ഉന്നത നിലവാരത്തിലുള്ള മോളിക്കുലാർ ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ ഏർപ്പെടുത്താൻ തുക
- കേരള ആരോഗ്യ സർവകലാശാലക്ക് 11.5 കോടി
- കല്ലേറ്റുംകരയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന്റെ (നിപ്മർ) വിഹിതം 12.5 കോടിയി ൽനിന്ന് 18 കോടിയാക്കി
- രാമവർമപുരത്തെ കേരള പൊലീസ് അക്കാദമി വിപുലീകരണത്തിന് ബജറ്റ് വിഹിതം
- 200 കോടി രൂപ അനുവദിച്ച കൊച്ചി-പാലക്കാട് ഹൈടെക് ഇടനാഴി വികസനത്തിന്റെ ഗുണം ജില്ലക്കും
തൃശൂർ മണ്ഡലത്തിന് 332 കോടി
- പൂങ്കുന്നം-പാട്ടുരായ്ക്കൽ എലവേറ്റഡ് ഹൈവേ -150 കോടി
- പടിഞ്ഞാറെകോട്ട ജങ്ഷൻ എലവേറ്റഡ് റോഡ് -60 കോടി
- എം.ജി റോഡ് വികസനം രണ്ടാംഘട്ടം -15 കോടി
- തൃശൂർ-മണ്ണുത്തി മോഡൽ റോഡ് -10 കോടി
- പി.കെ. ചാത്തൻ മാസ്റ്റർ സ്മാരക പോസ്റ്റ് മെട്രിക് ഗേൾസ് ഹോസ്റ്റൽ നിർമാണം -15 കോടി
- തേക്കിൻകാട് മൈതാനം വികസനം -5 കോടി
- വിയ്യൂർ-താണിക്കുടം മോഡൽ റോഡ് രണ്ടാംഘട്ടം -2.50 കോടി
- ഫയർഫോഴ്സ് അക്കാദമി ബേബി പൂൾ നിർമാണം -1.75 കോടി
- പെരിങ്ങാവ് ഓഡിറ്റോറിയം നിർമാണം -1.5 കോടി
- വില്ലടം ഹയർ സെക്കൻഡറി സ്കൂൾ എജുക്കേഷൻ തിയറ്റർ കോംപ്ലക്സ് നിർമാണം -ഒരു കോടി
- തൃശൂർ ജനറൽ ആശുപത്രി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നിർമാണ പ്രവർത്തനങ്ങൾ -1.5 കോടി
- കലക്ടറേറ്റ് മൾട്ടി ലെവൽ പാർക്കിങ് -ഒരു കോടി
- ശക്തൻ റൗണ്ട് എബൗട്ട് കാന നിർമാണം -75 ലക്ഷം
- തൃശൂർ കെ.എസ്.ആർ.ടി.സി-റെയിൽവേ സ്റ്റേഷൻ നടപ്പാലം -ഒരു കോടി
- അവിലിശ്ശേരി അമ്പലം-കാച്ചേരി ഇന്നർ കനാൽ നിർമാണം -മൂന്ന് കോടി
- കൊടുങ്ങല്ലൂർ-ഷൊർണൂർ റോഡ് കാന നിർമാണം -10 കോടി
- പൊതുമരാമത്ത് ഓഫിസ് സമുച്ചയം നിർമാണം ഒന്നാം ഘട്ടം -25 കോടി
- പറവട്ടാനി സ്റ്റേഡിയം ടെന്നീസ് കോർട്ട് നിർമാണം -രണ്ട് കോടി
- കുട്ടനെല്ലൂർ ഗവ. കോളജ് ചുറ്റുമതിൽ നിർമാണം -എട്ട് കോടി
- രാമവർമപുരം ഗവ. ഹൈസ്കൂൾ സ്റ്റേഡിയം -മൂന്ന് കോടി
- വടൂക്കര മേൽപ്പാലം -15 കോടി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.