തൃശൂർ: സ്ഥലപരിമിതിക്ക് ഒപ്പം കുഴിയും ചളിയും നിറഞ്ഞതോടെ യാത്രക്കാർക്ക് പേടിസ്വപ്നമായി തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ ബസുകൾ കയറിയിറങ്ങി പോകുന്ന മധ്യകേരളത്തിലെ പ്രധാനപ്പെട്ട സ്റ്റാൻഡാണ് തൃശൂരിലേത്.
ചളിക്കുഴിയിൽ വീഴാതെ നടക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം തമിഴ്നാട് തിരുവണ്ണൂർ സ്വദേശിനിയായ യുവതിക്ക് ബസിടിച്ച് പരിക്കേറ്റിരുന്നു. പൊതുവാഹനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ കഴിയുംവിധം ഡിപ്പോയിൽ പെട്രോൾ പമ്പ് (യാത്ര ഫ്യുവൽസ്) സ്ഥാപിച്ചതോടെയാണ് സ്റ്റാൻഡിൽ സ്ഥലപരിമിതി രൂക്ഷമായത്. ഇതോടെ ഒരേസമയം എത്തുന്ന ബസുകൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ലാതായി.
ബസുകളിൽ വന്നിറങ്ങുന്നവരും കയറാനുള്ളവരും അതീവ ശ്രദ്ധ പുലർത്തിയാൽ മാത്രമമേ അപകടത്തിൽപെടാതെ സ്റ്റാൻഡിൽനിന്ന് പുറത്ത് കടക്കാനും ബസ് കാത്തുനിൽക്കുന്ന സ്ഥലത്ത് എത്താനും കഴിയുകയുള്ളൂ.
ഇതോടൊപ്പമാണ് സ്റ്റാൻഡിൽ രൂപപ്പെട്ടിട്ട കുഴികൾ വെല്ലുവിളിയാകുന്നത്. വടക്കൻ ജില്ലകളിൽനിന്ന് എത്തുന്ന ബസുകൾ പ്രവേശിക്കുന്ന വഴി മുഴുവൻ കുഴികളും ചെളിയും നിറഞ്ഞ് കിടക്കുകയാണ്. സ്റ്റാൻഡിനകത്ത് അപകടമില്ലാതെ ഓടിക്കുക എന്നത് ഡ്രൈവർമാക്കും വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.