മാള-എളന്തികര റോഡിൽ പൊലീസ് പിടിച്ചിട്ട വാഹനങ്ങൾ
മാള: പൊലീസ് സ്റ്റേഷനു സമീപത്തെ റോഡരികിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന വാഹനങ്ങൾ നീക്കം ചെയ്യാനുള്ള ഹൈകോടതി ഉത്തരവിന് പുല്ലുവില. ഉത്തരവിനെ തുടർന്ന് വാഹനങ്ങൾ നീക്കം ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും റോഡരികിൽ വാഹനങ്ങൾ പൊലീസ് സൂക്ഷിക്കുകയാണ്.
പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലേക്കാണ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ വാഹനങ്ങൾ നീക്കം ചെയ്തിരുന്നത്. ഇപ്പോൾ കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ വീണ്ടും റോഡരികിൽ തന്നെ സൂക്ഷിക്കുന്ന അവസ്ഥയാണ്. ഇത് മാള-എളന്തിക്കര റോഡിൽ ഗതാഗതകുരുക്കിന് കാരണമാകുന്നുണ്ട്.
സ്റ്റേഷന് സമീപത്തെ റോഡിലും കച്ചവട സ്ഥാപനങ്ങളുടെ മുൻവശത്തുമായ സൂക്ഷിച്ച വാഹനങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്താണ് ഹൈകോടതിയെ സമീപിച്ചത്.
സ്റ്റേഷന് പിറകിൽ വാഹനങ്ങൾ വ്യാപകമായതോടെയാണ് റോഡിന്റെ വശങ്ങളിലേക്കും സൂക്ഷിക്കാൻ തുടങ്ങിയതെന്നും നിരവധി കേസുകളിൽ പിടിക്കപ്പെടുന്ന വാഹനങ്ങളുടെ കേസ് തീർപ്പ് കൽപിച്ച് കോടതി അനുമതി ലഭിക്കാത്തതിനാലാണ് വിട്ടുകൊടുക്കാനോ ലേല നടപടി സ്വീകരിക്കാനോ സാധിക്കാത്തതെന്നും പൊലീസ് പറയുന്നു.
മാറ്റി സൂക്ഷിക്കാൻ സ്ഥലമില്ലെന്നും പറയുന്നു. അതേസമയം പൊലീസ് കോർട്ടേഴ്സ് സ്ഥിതി ചെയ്യുന്ന ഒന്നര ഏക്കറോളം സ്ഥലം കാടുകയറി കിടക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.