മാള പള്ളിപ്പുറം റോഡിനു സമീപം കുന്നുകൂടിയ പ്ലാസ്റ്റിക് മാലിന്യം
മാള: പൊയ്യ പഞ്ചായത്ത് കൊപ്രകളം റോഡരികിൽ ഖരമാലിന്യം കെട്ടികിടക്കുന്നു. മാള-കൊടുങ്ങല്ലൂർ ലിങ്ക് റോഡിന് സമീപമാണിത്. വീടുകളിൽനിന്നും മറ്റും കൊണ്ടുവന്നു പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാറുണ്ടെന്നും പറയപ്പെടുന്നു. വൻതോതിൽ ഇവ വെള്ളക്കെട്ടിൽ കുന്നുകൂടിയാണ് കിടക്കുന്നത്. ഇവ നീക്കം ചെയ്യാൻ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്കരണം സാധ്യമാവാത്ത അവസ്ഥയാണ്. മഴ പെയ്ത് പ്ലാസ്റ്റിക് നിറഞ്ഞ ഇവിടെ ആരോഗ്യ പ്രവർത്തകരും തിരിഞ്ഞ് നോക്കിയിട്ടില്ല. ഇവ നീക്കം ചെയ്യാൻ നടപടി സ്വീകരണമെന്നാവശ്യം ഉയർന്നിട്ടുണ്ട്. പ്ലാസ്റ്റിക് ബോട്ടിലുകളും കവറുകളും വീടുകളിൽനിന്ന് ശേഖരിച്ച് സംസ്കരിച്ച് റോഡ് ടാറിങ്ങിന് ഉപയോഗിക്കുന്ന മെറ്റീരിയലാക്കി മാറ്റുന്ന സംസ്കരണ യൂനിറ്റ് സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.