ഇ​രി​ങ്ങാ​ല​ക്കു​ട അ​ന്ത​ർ​ദേ​ശീ​യ ച​ല​ച്ചി​ത്ര​മേ​ള മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മുഖ്യധാര സിനിമകൾ അധികാര ഘടന ഉറപ്പിക്കാൻ ശ്രമിക്കുന്നവ -മന്ത്രി ആർ. ബിന്ദു

ഇരിങ്ങാലക്കുട: മലയാളത്തിലെ മുഖ്യധാര സിനിമ പലപ്പോഴും സമൂഹത്തിലെ അധികാര ഘടന ആവർത്തിച്ച് ഉറപ്പിക്കാൻ ശ്രമിക്കുന്നവയാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ, തൃശൂർ രാജ്യാന്തര ചലച്ചിത്രോത്സവം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന മൂന്നാമത് അന്തർദേശീയ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മേളയുടെ ഭാഗമായി പുറത്തിറക്കുന്ന ഫെസ്റ്റിവൽ ഗൈഡ് മന്ത്രി പ്രകാശനം ചെയ്തു.

ക്രൈസ്റ്റ് കോളജിലെ ഫിലിം ക്ലബ് അംഗം ആൻ സിൻഡ്രല്ല ഏറ്റുവാങ്ങി. ഉദ്ഘാടന ചിത്രമായ 'ദ പോർട്രേയ്റ്റസി'ന്‍റെ സംവിധായകൻ ഡോ. ബിജു ദാമോദരൻ, കേരള ഷോർട്ട് ഫിലിം ലീഗിന്‍റെ അവാർഡ് നേടിയ 'ദ ലോ'യുടെ നിർമാതാവ് ഷാജു വാലപ്പൻ എന്നിവരെ ആദരിച്ചു.

ഡോ. ബിജു ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. നടി സിജി പ്രദീപ്, മാസ് മൂവീസ് പ്രൊപ്രൈറ്ററും നിർമാതാവുമായ റാഫേൽ പി. തോമസ്, സൊസൈറ്റി പ്രസിഡന്‍റ് വി.ആർ. സുകുമാരൻ, വൈസ് പ്രസിഡന്‍റ് മനീഷ് വർഗീസ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Mainstream films are trying to consolidate the power structure - Minister R. Point

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.