പെരുമ്പിലാവ്: ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണംവിട്ട ലോറി ഓട്ടോ പാർക്കിലേക്ക് പാഞ്ഞുകയറി. പെരുമ്പിലാവ് ജങ്ഷനിൽ ചൊവ്വാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. കാസർകോട്ടുനിന്ന് കൊല്ലത്തേക്ക് പോയ മിനിലോറിയാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട് ലോറി വരുന്നതുകണ്ട് ഓട്ടോ ഡ്രൈവർമാർ ഓടിരക്ഷപ്പെട്ടതിനാൽ വൻദുരന്തം ഒഴിവായി.
ആഴ്ചകൾക്കുമുമ്പ് ജങ്ഷനിൽ മറ്റൊരുഭാഗത്ത് വാഹനം കയറി ഡിവൈഡർ തകർന്നിരുന്നു. ഡിവൈഡറുകളിലെ പരസ്യബോർഡുകൾ വാഹനയാത്രികരുടെ കാഴ്ച മറയുന്നതിനെ കുറിച്ച് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ഇരുചക്ര വാഹനയാത്രികർക്ക് ഡിവൈഡർ ഭീഷണിയായത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഡിവൈഡർ സ്ഥാപിച്ച് ഒരാഴ്ചക്കകമാണ് അന്ന് അപകടം സംഭവിച്ചത്. സിഗ്നൽ പ്രവർത്തിക്കാത്തതും ഡിവൈഡർ നിർമാണത്തിലെ അശാസ്ത്രീയതയുമാണ് അപകടങ്ങൾക്ക് കാരണമാകുന്നതായി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.