ഇൻസമാം
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കൊടുങ്ങല്ലൂർ: രണ്ട് ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. കോതപറമ്പ് ഭാഗത്ത് വാടകക്ക് താമസിക്കുന്ന കരൂപ്പടന്ന സ്വദേശി കണ്ണാംകുളം വീട്ടിൽ ഇൻസമാം (29) ആണ് പിടിയിലായത്.
റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശാനുസരണം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജു, റൂറൽ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഉല്ലാസ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ഖി.കെ. അരുൺ, ഡാൻസാഫ് സി.ഐ സി.ആർ. പ്രദീപ്, എ.എസ്.ഐ ലിജു ഇയ്യാനി, എസ്.സി.പി.ഒ ബിജു, സി.പി.ഒ നിഷാന്ത്, കൊടുങ്ങല്ലൂർ എസ്.ഐമാരായ കശ്യപൻ, ബാബു, തോമസ്, എസ്.സി.പി.ഒ ധനേഷ്, സി.പി.ഒ ജിനേഷ് എന്നിവരാണ് റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.