Posted On
date_range Updated On
date_range വിവാഹ വീട്ടിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കൊടുങ്ങല്ലൂർ: വിവാഹ വീട്ടിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാളെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് സ്വദേശി പുത്തൂര്‍ വീട്ടിൽ അരുണി (20) നെയാണ് മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. പൊരിബസാറിൽ വിവാഹത്തിനെത്തിയ പെരിഞ്ഞനം സ്വദേശി അജിത്തിന്റെ ബൈക്കാണ് മോഷണം പോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അരുൺ പിടിയിലായത്. എസ്.ഐ ശ്രീലാൽ, സി.പി.ഒമാരായ സുമേഷ്, ഷിജു, ഷിഹാബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.