സനോജ്, മുനീർ
Posted On
date_range Updated On
date_range കൊടുങ്ങല്ലൂരിൽ 10 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
കൊടുങ്ങല്ലൂർ: 10 കിലോ കഞ്ചാവുമായി കൊടുങ്ങല്ലൂരിൽ രണ്ട് പേർ പിടിയിൽ. ഇവർ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. കൊച്ചി തോപ്പുംപടി കണ്ടക്കാപ്പിള്ളി സനോജ് (26), തൊടുപുഴ മുട്ടം പുത്തൻപരക്കൽ മുനീർ (25) എന്നിവരാണ് പിടിയിലായത്.
റൂറൽ ജില്ല പോലീസ് മേധാവി ആർ. വിശ്വനാഥൻ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.ആർ. രാജേഷ്, കൊടുങ്ങല്ലൂർ സി.ഐ. പി.കെ. പത്മരാജൻ, എസ്.ഐ ഇ.ആർ. ബൈജു, എ.എസ്.ഐ. പ്രദീപ്, പോലീസുകാരായ ബിജു, ഫൈസൽ, ദിലീപ്, പ്രദീഷ്, റിയാസുദ്ദീൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.