Posted On
date_range Updated On
date_range കയ്പമംഗലത്ത് മൂന്ന് റോഡുകൾക്ക് ഭരണാനുമതി
കൊടുങ്ങല്ലൂർ: കയ്പമംഗലം നിയോജക മണ്ഡലത്തിലെ മൂന്ന് ഗ്രാമ പഞ്ചായത്തുകളിലായി ഹാർബർ എൻജിനീയർ വകുപ്പ് നിർമിക്കുന്ന റോഡുകൾക്ക് ഭരണാനുമതിയായി. എറിയാട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ മാർക്കറ്റ് ഈസ്റ്റ് റോഡിന് 86.10 ലക്ഷം രൂപയും എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ ഇയ്യാനി റോഡിന് 50 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിലെ ഫോർ ഷോർ റോഡിന് 40 ലക്ഷം രൂപയും കൂടി ഒരു കോടി 76.10 ലക്ഷം രൂപയുടെ നിർമാണത്തിനാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നതെന്നും ഇ.ടി. ടൈസൺ എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.