മാലിക്ക്
Posted On
date_range Updated On
date_range വധശ്രമ കേസിലെ പ്രതി അറസ്റ്റിൽ
കൊടുങ്ങല്ലൂർ: കോട്ടപ്പുറം മുസിരിസ് പാർക്കിൽ കുട്ടികളുമായി വന്ന യുവാവിനെ കൂട്ടം ചേർന്ന് ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം ഇടപ്പള്ളി വീട്ടിൽ മാലിക്ക് (21) എന്നയാളാണ് അറസ്റ്റിലായത്.
സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നിർദേശാനുസരണം എസ്.ഐമാരായ കെ. അജിത്ത്, എൻ.പി. ബിജു, എ.എസ്.ഐ ആന്റണി ജിംബിൾ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ, മാള സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.