പി. ​വെ​മ്പ​ല്ലൂ​ർ ശ്രീ​കൃ​ഷ്ണ മു​ഖം ശ്രീ​കൃ​ഷ്ണ മ​ഹാ​ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച

നി​ല​യി​ൽ

പി.​ വെ​മ്പ​ല്ലൂ​രി​ൽ ക്ഷേ​ത്ര ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​പ്പൊ​ളി​ച്ച് ക​വ​ർ​ച്ച

കൊ​ടു​ങ്ങ​ല്ലൂ​ർ: പി.​വെ​മ്പ​ല്ലൂ​രി​ൽ ക്ഷേ​ത്ര ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​പ്പൊ​ളി​ച്ച് പ​ണം ക​വ​ർ​ന്നു. പ​ടി​ഞ്ഞാ​റെ വെ​മ്പ​ല്ലൂ​ർ ശ്രീ​കൃ​ഷ്ണ മു​ഖം ശ്രീ​കൃ​ഷ്ണ മ​ഹാ​ക്ഷേ​ത്ര​ത്തി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഏ​ക​ദേ​ശം 30,000 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ട​താ​യി ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക്ഷേ​ത്ര​ത്തി​ൽ വ​ന്ന​വ​രാ​ണ് മോ​ഷ​ണം അ​റി​ഞ്ഞ​ത്.

ശ്രീ​കോ​വി​ലി​ന് മു​മ്പി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഭ​ണ്ഡാ​രം ഇ​ള​ക്കി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച നി​ല​യി​ലാ​ണ്. ഇ​ത് കു​ത്തിപ്പൊളിച്ച് പ​ണം ക​വ​ർ​ന്ന നി​ല​യി​ലും മ​റ്റ് ആ​റ് ചെ​റു ഭ​ണ്ഡാ​ര​ങ്ങ​ൾ ഇ​ള​ക്കി​യെ​ടു​ത്ത് തു​റ​ന്ന് പിന്നിൽ ക​ട​ൽ ഭി​ത്തി​യോ​ട് ചേ​ർ​ന്നിടത്ത് കൂ​ട്ടി​യി​ട്ട നി​ല​യി​ലു​മാ​യി​രു​ന്നു. മ​തി​ല​കം പൊ​ലീ​സ് സ്ഥ​ല​ത്തെത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Tags:    
News Summary - temple theft in P Vemballur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.