സുനിൽ
Posted On
date_range Updated On
date_range പീഡനം: വിദേശത്തുനിന്ന് എത്തിയ പ്രതി അറസ്റ്റിൽ
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ലോകമലേശ്വരം പടാക്കുകുളം കണ്ണാത്തേരിയിൽ സുനിലാണ് (50) അറസ്റ്റിലായത്. കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഇയാൾ വിദേശത്തായിരുന്നു.
നാട്ടിൽ വന്നതായി അറിഞ്ഞതോടെ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ. അജിത്ത്, രവി കുമാർ, എ.എസ്.ഐ പ്രീജു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.