Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുമായി ഊരുചുറ്റിയ യുവാവ് പിടിയിൽ
കൊടുങ്ങല്ലൂർ: ഫേസ്ബുക്ക് സൗഹൃദ കെണിയിൽ കുരുങ്ങിയ വിദ്യാർഥിനിയുമായി കാറിൽ കറങ്ങിയ യുവാവ് അറസ്റ്റിൽ. കൊണ്ടോട്ടി സിയാംകണ്ടം സ്വദേശി അമീറാണ് (23) അറസ്റ്റിലായത്. ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന വിദ്യാർഥിനി രാവിലെ വീട്ടിൽനിന്ന് സ്കൂളിലേക്ക് പോന്ന ശേഷം ഫേസ്ബുക്ക് സുഹൃത്തിനൊപ്പം കറങ്ങുകയായിരുന്നു.
വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇരുവരും ഇരിങ്ങാലക്കുടയിൽ ഉണ്ടെന്ന് വിവരം കിട്ടി. തുടർന്ന് തന്ത്രപൂർവം വിളിച്ചു വരുത്തി നടപടിയെടുക്കുകയായിരുന്നു. യുവാവിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.