representational image
Posted On
date_range Updated On
date_range മസാലദോശക്ക് ഗംഭീര രുചി; താമസിയാതെ മൂന്നംഗ കുടുംബം ആശുപത്രിയിൽ
കൊടുങ്ങല്ലൂർ: തൃശൂരിലെ മസാലദോശക്ക് ഗംഭീര രുചിയായിരുന്നു. പക്ഷേ, കഴിച്ച് അഴീക്കോട്ടെത്തിയ മൂന്നംഗ കുടുംബം ആശുപത്രിയിലായി. കൊടുങ്ങല്ലൂർ സ്വദേശിക്കും കുടുംബത്തിനുമാണ് ഈ ദുരനുഭവം. ഭാര്യയും മകളുമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയി മടങ്ങുംവഴി നഗരത്തിലെ ഹോട്ടലിൽനിന്നാണ് ഇവർ മസാലദോശ കഴിച്ചത്.
മസാലദോശക്ക് ഗംഭീര രുചി അനുഭവപ്പെട്ടത് ഇയാൾ ഹോട്ടലുകാരോട് പറയുകയും ചെയ്തു. അധികം കഴിയുംമുമ്പേ മൂന്നുപേർക്കും അസ്വസ്ഥത തുടങ്ങി. രാത്രിയോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. വയറിളക്കവും ഛർദിയും പനിയും ക്ഷീണവുമാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.