പ്രതി സുനി
Posted On
date_range Updated On
date_range അയൽവാസിയുടെ കൈ തല്ലിയൊടിച്ചയാൾ അറസ്റ്റിൽ; വസ്തു വിൽക്കുന്നതിന് തടസം നിൽക്കുന്നെന്ന്
കൊടുങ്ങല്ലൂർ: അയൽക്കാരനെ മരവടി കൊണ്ട് അക്രമിച്ച് കൈ തല്ലിയൊടിച്ച കേസിലെ പ്രതി അറസ്റ്റിൽ. മേത്തലപ്പാടം ചിത്തിര വളവ് ചെന്നറ വീട്ടിൽ സുനി (49) ആണ് അറസ്റ്റിലായത്. അയൽവാസിയായ കായ പറമ്പിൽ ഹരിഹരൻെറ മകൻ അജിതൻ ആണ് അക്രമത്തിനിരയായത്.
കഴിഞ്ഞ പത്തിനായിരുന്നു സംഭവം. താൻ വാങ്ങിയ വസ്തുവിൽക്കുന്നതിന് തടസം നിൽക്കുന്നു എന്നാരോപിച്ചാണ് അയൽക്കാരനെ പ്രതി അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐ. കെ.എസ്. സൂരജ് എ.എസ്.ഐമാരായ സിയാദ്, ഉല്ലാസ് സി.പി.ഒമാരായ സുനിൽ കുമാർ, ഉണ്ണികൃഷ്ണൻ, ശരത് ബാബു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.