പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ

മ​തി​ല​കം: പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്​​റ്റ് ചെ​യ്തു. മ​തി​ല​കം കൂ​ളി​മു​ട്ടം ഭ​ജ​ന​മ​ഠം കു​രാം​പു​റ​ത്ത് വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​നെ​യാ​ണ്​ (25) മ​തി​ല​കം ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. വി​നു​വും സം​ഘ​വും അ​റ​സ്​​റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 6.30ഓ​ടെ ഭ​ജ​ന​മ​ഠം ബീ​ച്ചി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​ള​യ​രാം​പു​ര​യ്ക്ക​ൽ ജി​ജി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സ​ന്വേ​ഷി​ക്കാ​ൻ സി.​ഐ​യും സം​ഘ​വും ഭ​ജ​ന​മ​ഠം ബീ​ച്ചി​ലെ​ത്തി പ​രാ​തി​ക്കാ​ര​നു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഹ​രി​കൃ​ഷ്ണ​ൻ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ചെ​ന്നാ​ണ്​ കേ​സ്. സി.​പി.​ഒ അ​തു​ൽ, ഹോം ​ഗാ​ർ​ഡ് അ​ൻ​സാ​രി എ​ന്നി​വ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.

പ്ര​തി​യെ ഉ​ട​ൻ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ പൊ​ലീ​സു​കാ​രെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച​തി​നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും കേ​സെ​ടു​ത്തു. 

Tags:    
News Summary - man arrested for attacking police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.