Representative Image
Posted On
date_range Updated On
date_range മാലിന്യം തള്ളാൻ ശ്രമം: നാട്ടുകാരെ വെട്ടിച്ച് കാറിൽ കടന്നു
കൊടുങ്ങല്ലൂർ: ചന്തപ്പുര കോട്ടപ്പുറം ബൈപാസ് റോഡിൽ മാലിന്യം തള്ളിയത് തടയാൻ ശ്രമിച്ച നാട്ടുകാരെ വെട്ടിച്ച് കാറിൽ വന്നവർ രക്ഷപ്പെട്ടു. ബൈപാസിലെ ശൃംഗപുരം പമ്പിന് എതിർവശം സർവിസ് റോഡിൽ മാലിന്യം തള്ളി പോകാൻ ശ്രമിക്കവെയാണ് നാട്ടുകാർ കാറ് തടയാൻ ശ്രമിച്ചത്.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. നീല കളർ കാറിലാണ് മാലിന്യം നിറച്ച ചാക്കുകൾ കൊണ്ടുവന്ന് തള്ളിയത്. ഇതിനിടയിൽ കാറ് വേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.