കൊടുങ്ങല്ലൂർ ചന്തപ്പുരയിലെ പൊതുകുളത്തിൽ നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു (ഫയൽ ചിത്രം)
സംസ്ഥാന മത്സ്യകൃഷി പുരസ്കാര നിറവിൽ കൊടുങ്ങല്ലൂർ നഗരസഭ
കൊടുങ്ങല്ലൂർ: സംസ്ഥാന മത്സ്യ വകുപ്പ് പ്രഖ്യാപിച്ച പുരസ്കാരങ്ങളിൽ ഏറ്റവും മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനമായി കൊടുങ്ങല്ലൂർ നഗരസഭയെ തെരെഞ്ഞെടുത്തു. പൊയ്യ ഗ്രാമപഞ്ചായത്തിനാണ് രണ്ടാം സ്ഥാനം.
ഇതോടെ മത്സ്യകൃഷിയിലെ ആദ്യത്തെ രണ്ട് സംസ്ഥാനതല പുരസ്കാരങ്ങൾ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം സ്വന്തമാക്കി. ഈ രംഗത്ത് നഗരസഭ നടപ്പാക്കിയ വിവിധ പദ്ധതികളുടെ പശ്ചാത്തലത്തിലാണ് പുരസ്കാരം തേടിയെത്തിയത്.
പൊതുകുളങ്ങളിൽ വ്യാപകമായി നടത്തിയ മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപം, മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം, കൂടുക്കുഷി, പടുതാകുളം, മുറ്റത്തൊരു മീൻ തോട്ടം, ജലാശയങ്ങൾ വൃത്തിയാക്കൽ, വള്ളവും വലയും വിതരണം, മത്സ്യബന്ധന തൊഴിലാളികളുടെ മക്കൾക്ക് പഠന സഹായവിതരണം, ബയോഫക്സ് മത്സ്യകൃഷി തുടങ്ങി വിവിധ പദ്ധതികളാണ് നടപ്പാക്കിയത്.
നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിൽ പുരസ്കാരം ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.