നിയോജക മണ്ഡലങ്ങളിൽ സ്കൂളുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ ആവിഷ്കരിച്ച സർക്കാർ പദ്ധതിയിൽ ജില്ലയിൽ ആദ്യം നിർമാണം പൂർത്തിയാക്കി വിദ്യാഭ്യാസ മന്ത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത വിദ്യാലയമാണ് കരൂപ്പടന ഗവ. ഹയർ സെക്കൻഡറി സ്കൂൾ.
കിഫ്ബി അനുവദിച്ച അഞ്ചുകോടി രൂപ െചലവഴിച്ചാണ് കെട്ടിട നിർമാണം പൂർത്തിയാക്കിത്. മറ്റ് സജ്ജീകരണങ്ങൾ ഏർപ്പെടുത്താനുള്ള ഭൗതിക സൗകര്യവും സ്കൂളിനായി. കിഫ്ബി നൽകിയ മൂന്ന് കോടിയിൽ കൊടുങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറ പുതിയ കെട്ടിട നിർമാണവും ഏതാണ്ട് പൂർത്തിയായി.
പുത്തൻചിറ കിഴക്കുംമുറി സർക്കാർ യു.പി സ്കൂളിനായി ഒരു കോടിയുടെ കെട്ടിടവും പൂർത്തീകരിച്ചു. കൊടുങ്ങല്ലൂർ നഗരത്തിലെ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിെൻറ ബഹുനില കെട്ടിടം നിർമാണം പുരോഗമിക്കുന്നു. ഈ സ്കൂളിന് മൂന്ന് കോടിയാണ് അനുവദിച്ചത്.
കിഫ്ബി 2.28 കോടി ഫണ്ട് അനുവദിച്ച കോണത്ത്കുന്ന് സർക്കാർ യു.പി. സ്കൂൾ, ഒരുകോടി അനുവദിച്ച പുല്ലൂറ്റ് വി.കെ. രാജൻ മെേമ്മാറിയൽ ഗവ. സ്കൂൾ എന്നിവ ടെൻഡർ നടപടിയിൽ എത്തിനിൽക്കുന്നു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിKIIFB sponsored supplementൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.