Posted On
date_range Updated On
date_range പിടികിട്ടാപ്പുള്ളി 27 വർഷത്തിന് ശേഷം പിടിയിൽ
കൊടുങ്ങല്ലൂർ: പിടികിട്ടാപ്പുള്ളിയെ 27 വർഷങ്ങൾക്ക് ശേഷം പൊലീസ് പൊക്കി. മതിലകം പൊലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയായ കയ്പമംഗലം വഴിയമ്പലം കാരയിൽ കണ്ണൻ (54) എന്നയാളെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരൻ്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്‌ക്വാഡ് പിടികൂടിയത്.
ആയുധം കൈവശം വെച്ചതിനും മറ്റുമാണ് ഉയാൾക്കെതിരെ കേസ്. 1994ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒളിവിൽ പോയ ഇദ്ദേഹം അറസ്റ്റ് വാറണ്ടെല്ലാം അവഗണിച്ചു കഴിയുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.