കടലായിയിൽ കൊപ്ര കളത്തിൽ കത്തിപ്പിടിച്ച തീ അണക്കുന്ന ഫയർഫോഴ്സ്
Posted On
date_range Updated On
date_range കൊപ്ര കളത്തിൽ തീപിടിത്തം
കൊടുങ്ങല്ലൂർ: കടലായിയിൽ കൊപ്ര കളത്തിന് തിപിടിച്ചു. കാരുമാത്ര കടലായി ഏറാട്ട്പറമ്പിൽ മുഹമ്മദ് റാഫിയുടെ വീടിനോട് ചേർന്നുള്ള കൊപ്ര കളത്തിലാണ് തീപിടിത്തം ഉണ്ടായത്. കൊപ്ര കളവും ഓടിട്ട കൂടും ഭാഗമായി കത്തി നശിച്ചു. കൊടുങ്ങല്ലൂർ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫിസർ ശിവരാജൻ, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫിസർ പി.ബി. സുനി എന്നിവരുടെ നേതൃത്വത്തിൽ സുധീർ , സുജിത്ത് തോമസ്, അരുൺ ദാസ്, സജ്ജു എസ്. പ്രിൻസ്, വിപീഷ് എന്നിവർ ചേർന്നാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.