ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പോ​ളി​ങ് ശ​ത​മാ​ന​ത്തി​ൽ ഇ​ടി​വ്

കൊ​ടു​ങ്ങ​ല്ലൂ​ർ: ചാ​ല​ക്കു​ടി ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി മി​ക​ച്ച മു​ന്നേ​റ്റ​സാ​ധ്യ​ത​യും യു.​ഡി.​എ​ഫ് ചെ​റി​യ ഭൂ​രി​പ​ക്ഷ​വും പ്ര​തീ​ക്ഷി​ക്കു​ന്ന തീ​ര​ദേ​ശ നി​യോ​ജ​ക മ​ണ്ഡ​ല​മാ​യ ക​യ്പ​മം​ഗ​ല​ത്ത് പോ​ളി​ങ് ശ​ത​മാ​ന​ത്തി​ൽ ഇ​ടി​വ്. ഇ​ത്ത​വ​ണ പോ​സ്റ്റ​ൽ വോ​ട്ടും ഹോം ​വോ​ട്ടും കൂ​ട്ടാ​തെ 73 ശ​ത​മാ​ന​ത്തോ​ള​മാ​ണ് മ​ണ്ഡ​ല​ത്തി​ലെ പോ​ളി​ങ്. ആ​കെ​യു​ള്ള 1,77,612 വോ​ട്ട​ർ​മാ​രി​ൽ 1,29,323 പേ​രാ​ണ് വോ​ട്ടു​യ​ന്ത്രം വ​ഴി സ​മ്മ​തി​ദാ​നാ​വ​കാ​ശം നി​ർ​വ​ഹി​ച്ച​ത്.

അ​തേ​സ​മ​യം, 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 79.18 ആ​യി​രു​ന്നു പോ​ളി​ങ് ശ​ത​മാ​നം. എ​ൽ.​ഡി.​എ​ഫി​ലെ ഇ.​ടി. ടൈ​സ​ൺ 22,698 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ന് ഇ​ട​ത് മേ​ധാ​വി​ത്വം തി​രി​ച്ചു​പി​ടി​ച്ച 2021ൽ 78.2 ​ശ​ത​മാ​നം പേ​ർ മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട് ചെ​യ്തു. ഏ​ഴു പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ള്ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഉ​യ​ർ​ന്ന പോ​ളി​ങ് മ​തി​ല​ക​ത്താ​ണ്.

74 ശ​ത​മാ​നം പോ​ളി​ങ് കാ​ണി​ക്കു​ന്ന മ​തി​ല​ക​ത്ത് ആ​കെ​യു​ള്ള 23,439 വോ​ട്ട​ർ​മാ​രി​ൽ 17,237 പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം നി​ർ​വ​ഹി​ച്ചു. 17 ബൂ​ത്തു​ക​ളാ​ണ് ഇ​വി​ടെ. ശ​ത​മാ​ന​ക്ക​ണ​ക്കി​ൽ മ​തി​ല​ക​മാ​ണ് ഒ​രു പൊ​ടി​ക്ക് മു​ന്നി​ലെ​ങ്കി​ലും 73.5 ശ​ത​മാ​ന​ത്തോ​ടെ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ര​ണ്ടു പ​ഞ്ചാ​യ​ത്തി​ന്റെ വ​ലു​പ്പ​വും 34 ബൂ​ത്തു​ക​ളു​മു​ള്ള എ​റി​യാ​ട് ആ​ണ്. 37,181 വോ​ട്ട​ർ​മാ​രി​ൽ 27,308 പേ​ർ എ​റി​യാ​ട് സ​മ്മ​തി​ദാ​നാ​വ​കാ​ശം നി​ർ​വ​ഹി​ച്ചു.

73 ശ​ത​മാ​നം പോ​ളി​ങ് രേ​ഖ​പ്പെ​ടു​ത്തി​യ ശ്രീ​നാ​രാ​യ​ണ​പു​രം പ​ഞ്ചാ​യ​ത്തി​ൽ 25 ബൂ​ത്തു​ക​ളി​ലെ 30,885 വോ​ട്ട​ർ​മാ​രി​ൽ 22,467 പേ​ർ വോ​ട്ട് ചെ​യ്തു. ഒ​ന്നു മു​ത​ൽ 20 വ​രെ ബൂ​ത്തു​ക​ളി​ൽ 23,340 വോ​ട്ട​ർ​മാ​രു​ള്ള എ​ട​തി​രു​ത്തി​യി​ൽ 17,147 പേ​ർ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ചു. 73.5 ആ​ണ് പോ​ളി​ങ് ശ​ത​മാ​നം. ക​യ്പ​മം​ഗ​ല​ത്ത് 72 ശ​ത​മാ​ന​മാ​ണ് പോ​ളി​ങ്. 25 ബൂ​ത്തു​ള്ള ഇ​വി​ടെ 28,796 വോ​ട്ട​ർ​മാ​രി​ൽ 20,817 പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം നി​ർ​വ​ഹി​ച്ചു.

15 ബൂ​ത്തി​ൽ 18,083 വോ​ട്ട​ർ​മാ​രു​ള്ള പെ​രി​ഞ്ഞ​ന​ത്ത് വോ​ട്ട് ചെ​യ്ത​വ​രു​ടെ എ​ണ്ണം 12,865 ആ​ണ്. ശ​ത​മാ​നം 71ഉം. ​എ​ട​വി​ല​ങ്ങി​ൽ 13 ബൂ​ത്തി​ലെ 15,948 വോ​ട്ട​ർ​മാ​രി​ൽ 11,482 പേ​ർ വോ​ട്ടു ചെ​യ്തു. 73.5 ആ​ണ് ശ​ത​മാ​നം. ശ്രീ​നാ​രാ​യ​ണ​പു​ര​ത്തെ 91ാം ന​മ്പ​ർ ബൂ​ത്താ​ണ് 82 ശ​ത​മാ​ന​ത്തോ​ടെ ഉ​യ​ർ​ന്ന പോ​ളി​ങ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ട​വി​ല​ങ്ങി​ലെ 107ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ്. 64 ശ​ത​മാ​ന​മാ​ണ് ഈ ​ബൂ​ത്തി​ലെ പോ​ളി​ങ്.

Tags:    
News Summary - Fall in polling percentage in Kaipamangalam constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.