കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ പാ​ര​ഡി ആ​ൽ​ബ​ത്തി​ലെ ദൃ​ശ്യം

കോവിഡ് ബോധവത്കരണ പാരഡിയുമായി ഡാവിഞ്ചി സുരേഷ്

കൊ​ടു​ങ്ങ​ല്ലൂ​ർ: മ​ഹാ​മാ​രി​യു​ടെ പി​ടി​യി​ൽ​പ്പെ​ടും, വ്യാ​പ​ന​ത്തെ തു​ട​ർ​ന്നും വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ർ​ക്ക് ഉ​ല്ലാ​സം പ​ക​രാ​ൻ പാ​ര​ഡി ഗാ​നം ഒ​രു​ക്കി ചി​ത്ര​കാ​ര​നും ശി​ൽ​പി​യു​മാ​യ ഡാ​വി​ഞ്ചി സു​രേ​ഷ്. ത​മി​ഴി​ലെ പ്ര​ശ​സ്ത​മാ​യ ഹി​റ്റ് ആ​ല്‍ബം എ​ന്‍ജോ​യ് എ​ഞ്ചാ​മി​യു​ടെ പാ​ര​ഡി​യാ​ണ്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

രാ​കേ​ഷ് പ​ള്ള​ത്തും ഷി​ബി​നാ​റാ​ണി​യും സി​ജോ പ​റ​വൂ​രും ആ​ണ് ആ​ല​പി​ച്ച​ത്. രാം​ജി ഡി​ജി​റ്റ​ല്‍ ആ​ര്‍ട്സ് ആ​ണ് റെ​ക്കോ​ര്‍ഡി​ങ്. അ​ഭി​ന​യി​ച്ച​ത് സു​രേ​ഷി‍െൻറ മ​ക്ക​ളാ​യ ഇ​ന്ദു​ലേ​ഖ​യും ഇ​ന്ദ്ര​ജി​ത്തും സു​രേ​ഷി‍െൻറ സ​ഹോ​ദ​ര​നാ​യ സ​ന്തോ​ഷി‍െൻറ മ​ക​ന്‍ കാ​ര്‍ത്തി​ക്കും ആ​ണ്. വീ​ട്ടി​ല്‍ ത​ന്നെ ത​യാ​റാ​ക്കി​യ ഈ ​ഗാ​നം മൊ​ബൈ​ലി​ല്‍ ഷൂ​ട്ട്‌ ചെ​യ്യു​ക​യാ​യി​രു​ന്നു. വേ​ഷ​വി​ധാ​ന​വും ക​ലാ​സം​വി​ധാ​ന​വും കാ​മ​റ​യും എ​ഡി​റ്റി​ങ്ങും പാ​ര​ഡി ര​ച​ന​യും സം​വി​ധാ​ന​വു​മെ​ല്ലാം സു​രേ​ഷ് ത​ന്നെ​യാ​ണ് നി​ര്‍വ​ഹി​ച്ച​ത്‌.

ക്വാ​റ​ൻ​റീ​നി​ല്‍ ക​ഴി​യു​ന്ന ര​ണ്ടു പേ​ര്‍ ത​മ്മി​ലു​ള്ള സം​സാ​ര​മാ​ണ് ഗാ​ന​ത്തി‍െൻറ ഇ​തി​വൃ​ത്തം. പാ​ര​ഡി ഇ​തി​ന​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍ ആ​യി​ക്ക​ഴി​ഞ്ഞു.

Tags:    
News Summary - Davinci suresh with covid awarness paradi song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.