സൈ​ക്കി​ൾ യാ​ത്രാ സം​ഘം ക്യാ​പ്റ്റ​ൻ ഡോ. ​പി.​എ രാ​ധാ​കൃ​ഷ്ണ​നെ​യും സം​ഘ​ത്തെ​യും കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ടി.​കെ. ഗീ​ത

സ്വീ​ക​രി​ക്കു​ന്നു

സൈക്കിൾ യാത്രാസംഘത്തിന് കൊടുങ്ങല്ലൂരിൽ സ്വീകരണം

കൊ​ടു​ങ്ങ​ല്ലൂ​ർ: സൈ​ക്കി​ൾ യാ​ത്രാ​വാ​രാ​ഘോ​ഷ ഭാ​ഗ​മാ​യി കേ​ര​ള ന​ല്ല ജീ​വ​ന പ്ര​സ്ഥാ​ന​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രൂ​രി​ൽ​നി​ന്ന് ആ​രം​ഭി​ച്ച അ​ന്ത​ർ ജി​ല്ല സൈ​ക്കി​ൾ യാ​ത്രാ​സം​ഘ​ത്തി​ന് കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്കെ ന​ട​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ സം​ഘ​ത്തി​ൽ സ്ഥി​രം​യാ​ത്ര​ക്കാ​രാ​യി 50 പേ​രു​ണ്ട്. സൈ​ക്കി​ൾ യാ​ത്ര​യു​ടെ പ്ര​സ​ക്തി​യും പ്രാ​ധാ​ന്യ​വും ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ക എ​ന്ന​താ​ണ് യാ​ത്രാ ല​ക്ഷ്യം.

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​നി​ന്ന് വെ​ള​ളി​യാ​ഴ്ച തൃ​ശൂ​രി​ൽ യാ​ത്ര എ​ത്തി​ച്ചേ​രും. 14ന് ​തി​രൂ​രി​ൽ അ​വ​സാ​നി​ക്കും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ടി.​കെ. ഗീ​ത യാ​ത്രാ സം​ഘ​ത്തി​ന്റെ ക്യാ​പ്റ്റ​ൻ ഡോ. ​പി.​എ രാ​ധാ​കൃ​ഷ്ണ​നെ സ്വീ​ക​രി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ വി.​എ​സ്. ദി​ന​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എ​സ്. കൈ​സാ​ബ്, കൗ​ൺ​സി​ല​ർ കെ.​ആ​ർ. ജൈ​ത്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Cycle-Travel-Team-Received-Kodungallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.