സി.പി.എമ്മിൽ ചേർന്നവർക്ക് പി.കെ. ചന്ദ്രശേഖരൻ ചുവന്ന പതാക കൈമാറുന്നു
Posted On
date_range Updated On
date_range സി.പി.ഐ പഞ്ചായത്ത് അംഗം സി.പി.എമ്മിൽ
കൊടുങ്ങല്ലൂർ: എടവിലങ്ങിൽ സി.പി.ഐ വിട്ട് സി.പി.എമ്മിൽ ചേർന്ന പഞ്ചായത്ത് അംഗത്തിനുൾപ്പെടെ സ്വീകരണം നൽകി. ഒന്നാം വാർഡ് മെംബറും പ്രാദേശിക നേതാവുമായ വി.ജി. ഗിരീഷ്, സി.പി.ഐ കുഞ്ഞയിനി മുൻ ബ്രാഞ്ച് സെക്രട്ടറി ഹരിദാസ്, സി.പി.ഐ നേരത്തേ പുറത്താക്കിയ ബിന്ദു ഷാജി എന്നിവർക്കാണ് എടവിലങ്ങ് കാരാ സെൻററിൽ സ്വീകരണം നൽകിയത്.
സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരനിൽനിന്ന് നവാഗതർ പതാക സ്വീകരിച്ചു. നിലവിൽ മാറിയ ഗിരീഷ് സി.പി.ഐ നേതൃത്വവുമായി ഭിന്നതയിലായിരുന്നു.
കെ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. അബീദലി, ലോക്കൽ സെക്രട്ടറി സി.ഐ. ഷഫീർ, എ.പി. ആദർശ്, സുനിത മുരളീധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.