എറിയാട് ആളൊഴിഞ്ഞ വീട്ടിൽ മോഷണം; 80,000 രൂപ നഷ്​ടപ്പെട്ടു

എ​റി​യാ​ട്: യൂ ​ബ​സാ​റി​ൽ ആ​ളി​ല്ലാ​ത്ത വീ​ടി​െൻറ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് 80,000 രൂ​പ മോ​ഷ്​​ടി​ച്ചു. പ​രേ​ത​നാ​യ പു​ന്നി​ല​ത്ത് അ​ബ്​​ദു​ൽ അ​സീ​സി​െൻറ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ രാ​ത്രി മോ​ഷ​ണം. സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ മ​റ്റു ര​ണ്ട് വീ​ടു​ക​ളി​ലും വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ്​​ടാ​ക്ക​ൾ അ​ക​ത്ത് ക​യ​റി​യെ​ങ്കി​ലും ഒ​ന്നും കി​ട്ടി​യി​ല്ല.

അ​ബ്​​ദു​ൽ അ​സീ​സി​െൻറ ഭാ​ര്യ ഷാ​ഹി​ന മൂ​ന്നു മാ​സം മു​മ്പാ​ണ് ഗ​ൾ​ഫി​ലു​ള്ള മ​ക്ക​ളു​ടെ അ​ടു​ത്തേ​ക്ക് പോ​യ​ത്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. ഇ​വ​രു​ടെ ബ​ന്ധു രാ​വി​ലെ ലൈ​റ്റ് ഓ​ഫ് ചെ​യ്യാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് മു​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

മോ​ഷ​ണ​ശ്ര​മം ന​ട​ന്ന ബ​ന്ധു​ക്ക​ളാ​യ ക​ഴി​വി​ൻ താ​ഴ​ത്ത് യൂ​സു​ഫ്, പ​രേ​ത​നാ​യ ക​ഴി​വി​ൻ താ​ഴ​ത്ത് അ​ബ്​​ദു​ൽ മ​ജീ​ദ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും ഫ്യൂ​സ് ഊ​രി​മാ​റ്റി​യ ശേ​ഷം മു​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്​​ടാ​ക്ക​ൾ അ​ക​ത്തു ക​ട​ന്ന​ത്. വ്യാ​പാ​രി​ക​ളാ​യ ഇ​വ​രു​ടെ കു​ടും​ബം പു​ണെ​യി​ലാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.