സലീഷ് കുമാർ
Posted On
date_range Updated On
date_range കത്തിക്കുത്ത് കേസ്: പ്രതി അറസ്റ്റിൽ
കൊടുങ്ങല്ലൂർ: മേത്തല സമാജത്തിനടുത്ത് അനൂപ് എന്നയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മേത്തല മേത്തലപ്പാടത്ത് കാട്ടുകണ്ടത്തിൽ വീട്ടിൽ സലീഷ് കുമാർ എന്ന സലി (43) ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എ.എസ്.ഐ ഉല്ലാസ് പൂതോട്ട് എന്നിവരാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28ന് രാത്രിയായിരുന്നു സംഭവം. പ്രതിയുടെ കുടുംബ പ്രശ്നത്തിൽ അനൂപ് ഇടപെട്ടതിലുള്ള വൈരാഗ്യത്താലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.