Posted On
date_range Updated On
date_range മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ
കൊടുങ്ങല്ലൂർ: മീൻ സ്റ്റാളിന്റെ മറവിൽ മയക്കുമരുന്ന് വിൽപന നടത്തിവന്ന മൂന്നുപേരെ പ്രത്യേക പൊലീസ് സംഘം പിടികൂടി. സിന്തറ്റിക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായാണ് സംഘം പിടിയിലായത്. മാള പൊയ്യ കൈനിത്തറ കാനാടി വീട്ടിൽ വൈശാഖ് എന്ന കണ്ണൻ (26), കൊടുങ്ങല്ലൂർ കാവിൽ കടവ് പെരിങ്ങാട്ട് വീട്ടിൽ ശരത് എന്ന പാച്ചു (24), പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിലെ ആനാപ്പുഴ കൃഷ്ണൻ കോട്ട പാലത്തിന് സമീപത്തുനിന്നാണ് 58 ഗ്രാം മെത്താംഫിറ്റമിനുമായി സംഘം പിടിയിലായത്. തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോങ്ഗ്രേയുടെ മേൽനോട്ടത്തിൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജ് ജോസ്, കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരൻ എന്നിവരുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, ഡാൻസാഫ് സി.ഐ ബി.കെ. അരുൺ, എസ്.ഐമാരായ രവി, ഹരോൾഡ് ജോർജ്, സുനിൽ, തൃശൂർ റൂറൽ ഡാൻസാഫ് എസ്.ഐ സി.ആർ. പ്രദീപ്, എസ്.ഐ ജോബി വർഗീസ്, സീനിയർ സി.പി.ഒമാരായ ലിജു ഇയ്യാനി, ഗോപകുമാർ, സി.പി.ഒമാരായ മാനുവൽ, നിഷാന്ത്, ബിജു, ജേമേഴ്സൺ, ഡബ്ല്യു.എ.എസ്.ഐ മിനി എന്നിവരാണ് പ്രത്യേക പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. പിടിയിലായ പ്രതികൾ ആറു മാസത്തോളമായി ലഹരിവിൽപന നടത്തിവരുകയായിരുന്നു. ബംഗളൂരുവിൽനിന്ന് കാരിയർ വഴി എത്തിക്കുന്ന മെത്താംഫിറ്റമിൻ വലിയതോതിൽ ഇവർ വിൽപന നടത്തിയിരുന്നു. വൈശാഖ് നടത്തിവരുന്ന മീൻ വിൽപന സ്റ്റാളിന്റെ മറവിലായിരുന്നു മയക്കുമരുന്ന് വിൽപന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.