പണം കിട്ടാത്തതിനെ ചൊല്ലി തർക്കം; ഹോട്ടലുടമയുടെ മൂക്കിടിച്ച് തകർത്തു

കൊ​ടു​ങ്ങ​ല്ലൂ​ർ: എ​സ്.​എ​ൻ. പു​രം പ​ള്ളി​ന​ട​യി​ൽ ഗൂ​ഗി​ൾ പേ​യി​ൽ പ​ണം കി​ട്ടാ​ത്ത​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഹോ​ട്ട​ലു​ട​മ​യു​ടെ മൂ​ക്കി​ടി​ച്ച് ത​ക​ർ​ത്തു. പ​ള്ളി​ന​ട സെ​ന്റ​റി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ബാം​ഗ്ലൂ​ർ വാ​ല ക​ഫേ ഉ​ട​മ പ​തി​യാ​ശേ​രി മു​വ്വ​പാ​ടം സ്വ​ദേ​ശി പു​ല്ലാ​നി സു​ബൈ​ർ (58)നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ൽ മു​ഖ​ത്ത് മ​റ്റി​ട​ങ്ങ​ളി​ലും പ​രി​ക്കു​ണ്ട്. സാ​ര​മാ​യി പ​രി​ക്കേ​റ്റ സു​ബൈ​റി​നെ കൊ​ടു​ങ്ങ​ല്ലൂ​ർ മോ​ഡേ​ൺ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഭ​ക്ഷ​ണം വാ​ങ്ങാ​നെ​ത്തി​യ ചി​ല​രാ​ണ് അ​ക്ര​മി​ച്ച​ത്. ഭ​ക്ഷ​ണം വാ​ങ്ങി​യ ശേ​ഷം ഗൂ​ഗി​ൾ പേ​യി​ലൂ​ടെ അ​യ​ച്ച പ​ണം കി​ട്ടാ​ത്ത​തി​നെ ചൊ​ല്ലി​യാ​ണ് ത​ർ​ക്കം ഉ​ണ്ടാ​യ​ത്. മ​തി​ല​കം പൊ​ലീ​സ് ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

Tags:    
News Summary - Argument over payment; hotel owner got attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.