അറസ്റ്റിലായ ശബരീനാഥ്
Posted On
date_range Updated On
date_range വധശ്രമ കേസിലെ പ്രതി അറസ്റ്റിൽ
കൊടുങ്ങല്ലൂർ: എടവിലങ്ങ് എരുമക്കൂറ കോളനിയിൽ യുവാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മേത്തല ചാലക്കുളം ഈശ്വരമംഗലത്ത് ശബരീനാഥ് എന്ന അപ്പുവാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 15നാണ് കേസിനാസ്പദമായ സംഭവം. വിഷ്ണു, സച്ചിൻ, ഉബീഷ് എന്നിവരാണ് കത്തികൊണ്ടുള്ള അക്രമത്തിനിരയായത്. എസ്.ഐ ഹരോൾഡ് ജോർജ്, എസ്.ഐ രവികുമാർ, സി.പി.ഒമാരായ സനേഷ്, ഫൈസൽ, രാജൻ എന്നിവർ ഉൾപ്പെടുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.