കാര കാതിയാളത്ത് അപകടത്തിൽപെട്ട കാർ
മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
കൊടുങ്ങല്ലൂർ: എടവിലങ്ങ് കാര കാതിയാളത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. കാര കാതിയാളം പഞ്ചായത്ത് കുളത്തിന് സമീപം ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് അപകടം. സ്വിഫ്റ്റ് കാർ ഓട്ടോറിക്ഷയിൽ ഇടിച്ചാണ് ആദ്യ അപകടമുണ്ടായത്. തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സാൻട്രോ കാറിൽ ഇടിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവർ മതിലകം കിഴക്കുംപുറം പാമ്പിനെഴുത്ത് റാഫി, ഓട്ടോ യാത്രക്കാരായ മതിലകം കൊളവേലി വീട്ടിൽ ഹനീഫയുടെ ഭാര്യ ഐഷാബി (60), മരുമകൾ ഹൈറുന്നീസ (33), ഫാത്തിമ നസ്റിൻ (7) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. സാരമായ പരിക്കുള്ള റാഫിയെ എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലും ഐഷാബിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോറിക്ഷയും കാറും മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കാര കാതിയാളത്ത് അപകടത്തിൽപെട്ട ഓട്ടോറിക്ഷ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.