Posted On
date_range Updated On
date_range ഡോക്ടറെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ 20 പേർക്കെതിരെ കേസ്
കൊടുങ്ങല്ലൂർ: താലൂക്ക് ഗവ. ആശുപത്രിയിലെ എല്ലു രോഗവിദഗ്ധൻ ഡോ. സുധീറിനെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവം. ഇതുസംബന്ധിച്ച പരാതി ബുധനാഴ്ചയാണ് ആശുപത്രി അധികൃതർ കൊടുങ്ങല്ലൂർ പൊലീസിന് കൈമാറിയത്.
കോൺഫറൻസ് ഹാളിൽ കയറിച്ചെന്ന് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തെന്നും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.