തൃശൂർ കോർപറേഷനെ അവഗണിച്ച് ബജറ്റ്; ഗു​രു​വാ​യൂ​രി​ന് വാ​രി​ക്കോ​രി

തൃശൂർ: സംസ്ഥാന ബജറ്റില്‍ തൃശൂര്‍ കോർപറേഷന് പൂര്‍ണ അവഗണന. എറണാകുളം, കൊച്ചി, കോഴിക്കോട് നഗരസഭകള്‍ക്ക് പേരെടുത്തുപറഞ്ഞ് ബജറ്റില്‍ തുക വകയിരുത്തിയപ്പോള്‍ തൃശൂര്‍ കോര്‍പറേഷന് മാറ്റിവെച്ചത് വട്ടപ്പൂജ്യം മാത്രം. പുഴക്കല്‍ -മണ്ണുത്തി എലിവേറ്റഡ് ഹൈവേ, കിഴക്കേകോട്ട ഫ്ലൈഓവര്‍, ശക്തന്‍ നഗറിലെ പുതിയ കോര്‍പറേഷന്‍ ഓഫിസ് കെട്ടിടം, ഹെറിറ്റേജ് മ്യൂസിയം. കോര്‍പറേഷന്‍റെ കീഴിലെ ജനറല്‍ ആശുപത്രി, പാട്ടുരാക്കല്‍ - പൂങ്കുന്നം മേൽപാല വികസനം തുടങ്ങിയ കോര്‍പറേഷന്‍റെ മെഗാ പദ്ധതികൾ ബജറ്റിൽ പരാമർശിക്കുക പോലും ചെയ്തില്ല.

വര്‍ഷാവര്‍ഷം തൃശൂര്‍ നഗരത്തിൽ ദുരിതത്തിന് വഴിയൊരുക്കുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ ബജറ്റില്‍ ഒരു പൈസ പോലും നീക്കിവെച്ചിട്ടില്ല. എറണാകുളം നഗരത്തിന് വെള്ളക്കെട്ടിന് പരിഹാര പദ്ധതിയായ ബ്രേക്ക് ത്രൂ വാട്ടർ പദ്ധതിയിൽ 10 കോടി അനുവദിച്ചപ്പോഴാണ് മഴയൊന്ന് ചാറിപ്പോയാൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുന്ന തൃശൂരിൽ ഒരു പദ്ധതിയും അനുവദിക്കാതിരുന്നത്. കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളിലെ റോഡ് വികസനത്തിനായി അഞ്ച് കോടി അനുവദിച്ചപ്പോൾ കോർപറേഷൻ പരിധിയിലെ റോഡുകളുടെ പുനർനിർമാണത്തിന് ഒരു പരിഗണനയും ലഭിച്ചില്ല.

പുതിയ മുനിസിപ്പല്‍ ഓഫിസ് കെട്ടിടങ്ങള്‍ക്ക് അനുവദിച്ച എട്ടു കോടിയിൽ ശക്തന്‍ നഗറില്‍ പരിഗണനയിലുള്ള തൃശൂര്‍ കോര്‍പറേഷന്‍റെ പുതിയ ഓഫിസ് കെട്ടിടത്തിന് ഒരു രൂപ പോലും വാങ്ങിച്ചെടുക്കാൻ കഴിഞ്ഞില്ല. കേന്ദ്ര സഹായത്തിനായി സുരേഷ് ഗോപി എം.പിക്ക് മേയർ കത്ത് നൽകിയിട്ടുണ്ടെങ്കിലും സംസ്ഥാനം ഇതിനുനേരെ കണ്ണടച്ചു. കോർപറേഷന്‍റെ ജല വൈദ്യുതി പദ്ധതികളേയും ബജറ്റിൽ തഴഞ്ഞു. ബജറ്റില്‍ തൃശൂരിന് ഒരു നയാപൈസ പോലും വാങ്ങിച്ചെടുക്കാൻ കഴിയാത്ത ഭരണസമിതിയായി തൃശൂര്‍ കോര്‍പറേഷന്‍ മാറിയെന്ന് പ്രതിപക്ഷ കൗണ്‍സിലറും നഗരാസൂത്രണ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ജോണ്‍ ഡാനിയല്‍ പറഞ്ഞു. 

ഗു​രു​വാ​യൂ​രി​ന് വാ​രി​ക്കോ​രി

ചാ​വ​ക്കാ​ട്: സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ഗു​രു​വാ​യൂ​രി​ന്റെ വി​ക​സ​ന​ത്തി​ന് അ​ര്‍ഹ​മാ​യ പ്രാ​തി​നി​ധ്യം ല​ഭി​ച്ച​താ​യി എ​ൻ.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ അ​റി​യി​ച്ചു. പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ അ​ണ്ട​ത്തോ​ട് മേ​ഖ​ല​യി​ൽ ക​ട​ൽ ഭി​ത്തി നി​ർ​മാ​ണ​ത്തി​ന് 4.25 കോ​ടി​യും എ​ങ്ങ​ണ്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മീ​ൻ​ക​ട​വ്, മ​ന​പ്പാ​ട്, മു​റ്റി​കാ​യ​ൽ എ​ന്നി​വ​യു​ടെ സ​മീ​പ​ത്തെ വെ​സ്റ്റ് കോ​സ്റ്റ് ക​നാ​ലി​ന്റെ പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ന് 1.45 കോ​ടി​യും ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളാ​യ ഗു​രു​വാ​യൂ​ർ - ആ​ൽ​ത്ത​റ - പൊ​ന്നാ​നി റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​ന് ആ​റ് കോ​ടി​യും ബി.​സി ഓ​വ​ർ​ലൈ​ൻ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഏ​ഴ് കോ​ടി​യും ചാ​വ​ക്കാ​ട് - വ​ട​ക്കാ​ഞ്ചേ​രി റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​ന് 40 കോ​ടി​യും ചാ​വ​ക്കാ​ട് - വ​ട​ക്കാ​ഞ്ചേ​രി റോ​ഡ് പു​ണ​രു​ദ്ധാ​ര​ണ​ത്തി​നു മൂ​ന്ന് കോ​ടി​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ഒ​രു​മ​ന​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ലം​ക​ട​വി​ൽ ചേ​റ്റു​വ പു​ഴ​യു​ടെ പാ​ർ​ശ്വ​ഭി​ത്തി നി​ർ​മാ​ണ​ത്തി​ന് ഒ​രു കോ​ടി​യും ചാ​വ​ക്കാ​ട് ബ്ലാ​ങ്ങാ​ട് ഫി​ഷ​റീ​സ് ട​വ​ർ നി​ർ​മാ​ണ​ത്തി​ന് 20 കോ​ടി​യും കാ​ള​മ​ന​ക്കാ​യ​ൽ, കു​ണ്ടൂ​ർ​ക്ക​ട​വ് തോ​ട് എ​ന്നി​വ​യി​ൽ ഡീ​സെ​ൽ​റ്റേ​ഷ​ൻ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി അ​ഞ്ച് കോ​ടി​യും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ഗു​രു​വാ​യൂ​ർ ദേ​വ​സ്വം സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ൽ 25 കോ​ടി, ഗു​രു​വാ​യൂ​ർ മ​മ്മി​യൂ​ർ ജ​ങ്ഷ​നി​ൽ ഫ്ലൈ​ഓ​വ​ർ 50 കോ​ടി, പു​തി​യ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് കെ​ട്ടി​ട നി​ർ​മാ​ണം 25 കോ​ടി, ചാ​വ​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ, പൊ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്‌​സ് കെ​ട്ടി​ടം എ​ന്നി​വ​ക്ക് 25 കോ​ടി, ചാ​വ​ക്കാ​ട് കോ​ട​തി​ക്ക് പു​തി​യ കെ​ട്ടി​ടം 36 കോ​ടി, ചാ​വ​ക്കാ​ട് സ​ബ് ജ​യി​ലി​ന് പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം 3.15 കോ​ടി, ചാ​വ​ക്കാ​ട് പി.​ഡ​ബ്ല്യു.​ഡി റ​സ്റ്റ്‌ ഹൗ​സ് പു​തി​യ കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​ന് 25 കോ​ടി എ​ന്നി​ങ്ങ​നെ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗു​രു​വാ​യൂ​ർ പൈ​തൃ​ക ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി 50 കോ​ടി രൂ​പ​യും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഒല്ലൂരിലെ പദ്ധതികൾക്ക് 16 കോടി

ഒല്ലൂർ: ഒല്ലൂർ നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി സംസ്ഥാന ബജറ്റിൽ 116 കോടി രൂപ അനുവദിച്ചു. മുളയം-പണ്ടാരച്ചിറ സ്ലൂയിസം-കം റെഗുലേറ്റർ, കട്ടില പൂവം സർക്കാർ സ്കൂൾ സ്റ്റേഡിയം നിർമാണം, ഒരപ്പൻകെട്ട് ടൂറിസ്റ്റ് വികസനം എന്നിവയ്ക്ക് 12 കോടി രൂപയും പുത്തൂർ കായൽ നവീകരണം, പുത്തൂർ സെൻറർ വികസനം പഞ്ചായത്ത് കെട്ടിട നിർമാണം, സ്റ്റേഡിയം നിർമാണം എന്നിവയ്ക്ക് 44 കോടിയും വകയിരുത്തിയിട്ടുണ്ട്. ഒല്ലൂർ പൊലീസ് സ്റ്റേഷൻ കെട്ടിട സമുച്ചയം, പെരുവാങ്കുളങ്ങര റോഡ് നിർമാണം, ഒല്ലൂർ ടൗൺ നിർമാണം, ഒല്ലൂർ സെന്‍റർ വികസനം എന്നിവക്ക് 16 കോടിയും കണിമംഗല-നെടുപുഴ റോഡ് നിർമാണം, മുർക്കിൽക്കര സ്ക്കൂൾ സ്റ്റേഡിയ നിർമാണം, മുളയം-കൂട്ടാല റോഡ് പുനർനിർമാണം, വലക്കാവ്- മുരുക്കംപാറ റോഡ് നിർമാണം, ചിറക്കേക്കോട് പുലാനിക്കാട് റോഡ് നിർമാണത്തിന് 28 കോടിയും ചിയ്യാരം വാക്കിങ് സ്ട്രീറ്റ് സൗന്ദര്യവത്കരണത്തിന് മൂന്ന് കോടിയും മരയ്ക്കൽ-കാളക്കുന്നു ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയ്ക്ക് അഞ്ചു കോടിയും പീച്ചി ടൂറിസം വികസനത്തിന് അഞ്ചു കോടിയും കച്ചിത്തോട് ഡാം തുടർ നിർമാണം മൂന്ന് കോടി രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.

പഴയന്നൂരിന്‍റെ മുഖം മിനുക്കാന്‍ 16 കോടിയുടെ റിങ് റോഡ്

ചേലക്കര: പഴയന്നൂരില്‍ റിങ് റോഡ് യാഥാര്‍ഥ്യമാകാൻ വഴി തെളിയുന്നു. 16 കോടി രൂപയാണ് ബജറ്റിൽ ഇതിനായി നീക്കിവെച്ചത്. ഭരണാനുമതി ലഭിച്ചതിനാൽ താമസമില്ലാതെ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്ന് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു.

സാങ്കേതിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രഫഷനല്‍ വിദ്യാഭ്യാസ കോംപ്ലക്സിന് സ്ഥലം ഏറ്റെടുക്കലിനും കെട്ടിട നിര്‍മാണത്തിനുമായി 20 കോടി, വെറ്ററിനറി കോളജിന് 10 കോടി, ഭാരതപ്പുഴയില്‍ തിരുവില്വാമല -പാമ്പാടി ഐവര്‍മഠം ശ്മശാനം കടവിന് താഴെ തടയണ നിര്‍മിക്കാന്‍ 15 കോടി, കലാമണ്ഡലം വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ 20 കോടി, ദേശമംഗലം വ്യവസായ പാര്‍ക്ക് ഭൂമി ഏറ്റെടുക്കലിന് 20 കോടി, സി.എച്ച്.സി വരവൂര്‍ കെട്ടിട നിർമാണത്തിന് അഞ്ച് കോടി, ചേലക്കര ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് -തിയറ്റര്‍ നിര്‍മാണത്തിന് അഞ്ചര കോടിയും വകയിരുത്തിയിട്ടുണ്ട്.

ചേലക്കര -കറുകക്കടവ് റോഡ് പുനർനിർമാണത്തിന് അഞ്ചര കോടി, ചേലക്കര ഗവ. പോളിടെക്നിക് കോളജ് ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തിന് അഞ്ച് കോടി, ചേലക്കര വെറ്ററിനറി ആശുപത്രി കെട്ടിട നിര്‍മാണത്തിന് നാലര കോടി, തോന്നൂർക്കര പി.എച്ച്.സി കെട്ടിട നിര്‍മാണത്തിന് രണ്ടര കോടി, ചേലക്കര -മണലാടി -പാഞ്ഞാള്‍ -വെട്ടിക്കാട്ടിരി റോഡ് പുനർനിർമാണത്തിന് മൂന്നര കോടി, ചേലക്കര ആര്‍ട്സ് ആൻഡ് സയന്‍സ് കോളജിന് സ്ഥലം ഏറ്റെടുക്കാൻ അഞ്ച് കോടി, ടൂറിസം സര്‍ക്യൂട്ടിന് രണ്ട് കോടി, ചേലക്കര ഐ.എച്ച്.ആര്‍.ഡി പോളി ടെക്നിക് അക്കാദമിക്ക് ബ്ലോക്ക് നിര്‍മാണത്തിന് രണ്ട് കോടി, ചേലക്കര പൊലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടം നിർമാണത്തിന് രണ്ട് കോടി, പഴയന്നൂര്‍ സി.എച്ച്.സി കെട്ടിട നിര്‍മാണത്തിന് ഒന്നര കോടി, ചേലക്കര -പങ്ങാരപ്പിള്ളി പാടശേഖരം -പുളിക്കല്‍ തോട് സൈഡ് പുനരുദ്ധാരണത്തിന് ഒരു കോടി, പാഞ്ഞാള്‍ ബഡ്സ് സ്കൂള്‍ കെട്ടിട നിർമാണത്തിന് ഒരു കോടി, ചേലക്കര - കൊണ്ടാഴി - മായന്നൂര്‍ റോഡ് പുനരുദ്ധാരണത്തിന് 11 കോടി എന്നിങ്ങനെയും വിഹിതമുണ്ട്.

കുത്താമ്പുള്ളി -മീറ്റ്ന തൂക്കുപാലത്തിന് 28 കോടി, ചീരക്കുഴി പുഴയിലെ പ്ലാഴിയില്‍ തടയണക്ക് മൂന്ന് കോടി, തിരുവില്വാമല- കുത്താമ്പുള്ളി റോഡ് പുനരുദ്ധാരണത്തിന് നാല് കോടി എന്നിങ്ങനെ ടോക്കണ്‍ തുക വകയിരുത്തിയ പ്രവൃത്തികളുമുണ്ട്.

വരവൂര്‍ ഐ.ടി.ഐ പുനരുദ്ധാരണത്തിന് 18 ലക്ഷം രൂപ അനുവദിക്കുകയും ചേലക്കര എം.ആര്‍.എസ്, യൂനിസെഫ് നിഷ്കര്‍ഷിച്ച സ്റ്റാൻഡേര്‍ഡിലേക്ക് ഉയര്‍ത്താൻ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

മമ്മിയൂർ മേൽപാലം ബജറ്റിൽ

ഗുരുവായൂർ: മമ്മിയൂർ മേൽപാലം സംസ്ഥാന ബജറ്റിൽ. 50 കോടിയാണ് ബജറ്റിൽ മമ്മിയൂർ മേൽപാലത്തിനുള്ള വിഹിതം. 2018ൽ 'മാധ്യമ'മാണ് മമ്മിയൂരിന് മേൽപാലം വേണമെന്ന ആവശ്യം ആദ്യമായി മുന്നോട്ട് വെച്ചത്. ചാവക്കാട്-കുന്നംകുളം റോഡും ഗുരുവായൂർ-മമ്മിയൂർ റോഡും ഗുരുവായൂർ-പൊന്നാനി സംസ്ഥാന പാതയും സംഗമിക്കുന്ന ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു.

പി.ഡബ്ല‍്യൂ.ഡിയുടെ പഠന റിപ്പോർട്ടിന്‍റെ വെളിച്ചത്തിൽ 'മാധ്യമം' മേൽപാല ആവശ്യം മുന്നോട്ട് വെച്ചതിനെ തുടർന്ന് നഗരസഭ ബജറ്റിൽ മേൽപാലം സ്ഥാനം പിടിച്ചിരുന്നു. സംസ്ഥാന സർക്കാറിന്‍റെ സഹായത്തോടെ നിർമിക്കുമെന്നായിരുന്നു നഗരസഭയുടെ നിലപാട്. ഇത്തവണത്തെ സംസ്ഥാന ബജറ്റിലേക്ക് മേൽപാലമെത്തുകയും ചെയ്തു. രണ്ട് പതിറ്റാണ്ടിലധികമായി മാറി മാറി വരുന്ന ദേവസ്വം ഭരണസമിതികളുടെ പ്രഖ്യാപനമായിരുന്ന സൂപ്പർ സ്പെഷാലിറ്റി ആശുപത്രി സംസ്ഥാന ബജറ്റിൽ സ്ഥാനം പിടിച്ചതും പ്രത്യേകതയായി. ദേവസ്വത്തിന്‍റെ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിക്ക് 25 കോടിയാണ് ബജറ്റ് വിഹിതം. ഗുരുവായൂർ പൈതൃക ടൂറിസം പദ്ധതിക്കായി 50 കോടി രൂപയും ബജറ്റിലുണ്ട്.

കയ്പമംഗലത്തിന് കൈ നിറയെ

കൊടുങ്ങല്ലൂർ: സംസ്ഥാന ബജറ്റിൽ കയ്പമംഗലം മണ്ഡലത്തിന് വൈവിധ്യമാർന്ന പദ്ധതികൾ. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഇ.ടി ടൈസൻ എം.എല്‍.എ സമര്‍പ്പിച്ച പദ്ധതിക്ക് മൂന്ന് കോടി രൂപ നീക്കിവെച്ചു. പുനർഗേഹം പദ്ധതി വിപുലീകരിക്കുന്നത് മണ്ഡലത്തിന് കൂടുതൽ ഗുണകരമാകും.

ശ്രീനാരായണപുരം പഞ്ചായത്തിലെ പി. വെമ്പല്ലൂർ വേക്കോട് കോളനി നവീകരിക്കാൻ രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. എടവിലങ്ങ് പഞ്ചായത്തിലെ അറുപതാം കോളനി നവീകരണത്തിന് ഒരു കോടി, പെരിഞ്ഞനം പടിയൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കരപ്പാടം പാലത്തിനായി ആറ് കോടി, എറിയാട് പഞ്ചായത്തിലെ ആറാട്ടുവഴി പാലം നിര്‍മാണത്തിന് ആറ് കോടി, അഴീക്കോട് പടന്ന മുതല്‍ എടത്തിരുത്തി പാലപ്പെട്ടി വരെ പഞ്ചായത്ത്‌ റോഡുകളെ ഒറ്റ റോഡാക്കി നവീകരിക്കുന്ന ഉള്‍നാടന്‍ റോഡ്‌ നവീകരണത്തിന് എട്ട് കോടി എന്നിങ്ങനെ വകയിരുത്തി.

തീരദേശത്ത് ടെട്രോപാഡ് കടൽഭിത്തി നിർമിക്കാൻ അഞ്ച് കോടി, പെരിഞ്ഞനം കമ്യൂണിറ്റി ഹെൽത്ത് സെന്‍റർ വിപുലീകരിക്കാൻ 10 കോടി, മതിലകം പഞ്ചായത്ത് ഓഫിസ് കെട്ടിടം വിപുലീകരണത്തിന് മൂന്ന് കോടി, എടവിലങ്ങിൽ ചുറ്റുമതിലോട് കൂടിയ ആധുനിക ക്രിമിറ്റോറിയത്തിന് ഒന്നര കോടി, എടവിലങ്ങ് കൈതോല കൃഷി വ്യാപനത്തിനും ആധുനികവത്കരണത്തിനും 50 ലക്ഷം എന്നിങ്ങനെ വകയിരുത്തി. മതിലകം സബ് രജിസ്ട്രാർ ഓഫിസിന് പുതിയ കെട്ടിടം നിർമിക്കാൻ ഒരു കോടി, മതിലകം പഞ്ചായത്ത് സ്റ്റേഡിയത്തിന് ഒരു കോടി, എടത്തിരുത്തി ഐ.ടി.ഐക്ക് പുതിയ കെട്ടിട നിർമാണത്തിന് ഒന്നര കോടി, അഴീക്കോട് മത്സ്യ മാർക്കറ്റിനോട് അനുബന്ധിച്ച് ആധുനിക ടോയ്ലറ്റ് കോംപ്ലക്സിന് 50 ലക്ഷം എന്നിങ്ങനെ അനുവദിച്ചു.

രണ്ട് കോടി ചെലവിൽ ശ്രീനാരായണപുരം പി വെമ്പല്ലൂർ കമ്പനിക്കടവ് ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ സ്ഥാപിക്കും.

കെ.എസ്. ചാത്തുണ്ണി മെമോറിയൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനും എക്സിബിഷൻ സെന്‍ററിനുമായി രണ്ട് കോടി രൂപ വകയിരുത്തി. ശ്രീനാരായണപുരം പതിയാശ്ശേരി പാലം-വാട്ടർ ടാങ്ക് റോഡിന് അഞ്ച് കോടി, ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെയും മുതിര്‍ന്നവരേയും സംരക്ഷിക്കാൻ പെരിഞ്ഞനം ഗ്രാമപഞ്ചായത്തില്‍ ബഡ്സ് റീഹാബിലേഷന്‍ സെന്‍ററിന് 50 ലക്ഷം, എടത്തിരുത്തി പഞ്ചായത്തിലെ ഉപ്പുംതുരുത്തി പാലം നിർമാണത്തിന് രണ്ടര കോടി എന്നിങ്ങനെ വകയിരുത്തിയതായി ഇ.ടി. ടൈസൻ എം.എൽ.എ അറിയിച്ചു.

കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 274.68 കോടിയുടെ പദ്ധതികൾ

മാള: സംസ്ഥാന ബജറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിന് 274.68 കോടിയുടെ പദ്ധതികൾ.

സമ്പൂർണ കുടിവെള്ള പദ്ധതി നവീകരണത്തിന് 100 കോടി, അന്നമനട പാലിപ്പുഴ കടവ് സ്ലൂയിസ് കം ബ്രിഡ്ജിന് 55 കോടി, മാള വലിയപറമ്പിൽ വി.കെ. രാജൻ മെമ്മോറിയൽ സ്റ്റേഡിയം നിർമാണത്തിന് മൂന്ന് കോടി, മാള ടൗൺ വികസനത്തിന് (പോസ്റ്റ് ഓഫിസ് റോഡ് വീതികൂട്ടൽ) 10 കോടി, പുത്തൻചിറ നെയ്തകുടി സ്ലൂയിസ് റെഗുലേറ്റർ നിർമാണത്തിന് 10 കോടി, കൂഴുർ പൗൾട്രി ഫാമിലെ കോഴിത്തീറ്റ ഫാക്ടറി പ്രവർത്തന സജ്ജമാക്കാൻ 18 കോടി എന്നിങ്ങനെ അനുവദിച്ചു.

വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ റെഗുലേറ്റർ സ്ലൂയിസുകളുടെ നിർമാണത്തിന് 15 കോടി, പൊയ്യ പഞ്ചായത്ത് ഓഡിറ്റോറിയം നിർമാണത്തിന് മൂന്ന് കോടി, പുത്തൻചിറ പഞ്ചായത്ത് മാണിയംകാവിൽ ഷോപ്പിങ് കോംപ്ലക്സ് കം ഓഫിസ് കെട്ടിട സമുച്ചയത്തിന് ഏഴ് കോടി, മാള ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം നിർമാണത്തിന് നാല് കോടി, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി പുതിയ അഞ്ചുനില കെട്ടിടത്തിൽ സജ്ജീകരിക്കൽ അഞ്ച് കോടി എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. കോണത്തുകുന്ന് -മാണിയംകാവ് റോഡ് പുനരുദ്ധാരണത്തിന് അഞ്ച് കോടി, ഐരാണിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏഴ് ട്രാക്ക് സിന്തറ്റിക് ഗ്രൗണ്ട് കം മേജർ ഫുട്ബാൾ ഫീൽഡ് നിർമാണത്തിന് മൂന്ന് കോടി, പൊയ്യ അഡാക് ഫിഷ് ഫാമിൽ ഇക്കോ ടൂറിസം പദ്ധതിക്ക് മൂന്ന് കോടി, കൊടുങ്ങല്ലൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് മൂന്ന് കോടി, മാള -ചാലക്കുടി റോഡ്, കൂഴുർ -കുണ്ടൂർ റോഡ്, മാള -ചുങ്കം -കൊമ്പത്തുകടവ് റോഡ്, അന്നമനട -മൂഴിക്കുളം റോഡ്, പൊയ്യ മണലിക്കാട് -പൊയ്യക്കടവ്, എരയാംകുടി റോഡ് എന്നിവയുടെ പുനരുദ്ധാരണത്തിന് 19 കോടി, പാറമേൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രക്കുളം നവീകരണത്തിന് 68 ലക്ഷം, ഐരാണിക്കുളം ഗവ. ഹൈസ്കൂൾ, കരൂപ്പടന്ന ഗവ. എൽ.പി സ്കൂൾ, പുത്തൻചിറ തെക്കുംമുറി ഗവ. എൽ.പി സ്കൂൾ, പുത്തൻചിറ വടക്കുംമുറി എൽ.പി സ്കൂൾ എന്നിവക്ക് കെട്ടിട നിർമാണത്തിന് ആറ് കോടി, മാള ഫയർ സ്റ്റേഷൻ നവീകരണത്തിന് ഒരു കോടി, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സാംസ്കാരിക കേന്ദ്രത്തിന് നാല് കോടി എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്.

നാട്ടികക്ക് കോടികളുടെ പദ്ധതികൾ

അന്തിക്കാട്: നാട്ടിക മണ്ഡലത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് സംസ്ഥാന ബജറ്റിൽ കോടികളുടെ പദ്ധതികൾ. വലപ്പാട് കോതകുളം മിനി ഹാർബർ നിർമാണ ഇൻവെസ്റ്റിഗേഷന് 65 ലക്ഷം, തളിക്കുളം മുതൽ ചിലങ്ക ബീച്ച് വരെ പുലിമുട്ട് നിർമിക്കാൻ 25 കോടി, അന്തിക്കാട് കമ്യൂണിറ്റി ഹാൾ നിർമാണത്തിന് മൂന്ന് കോടി, തളിക്കുളം അറപ്പത്തോട് പാലം നിർമിക്കാൻ മൂന്ന് കോടി, പാറളം പഞ്ചായത്ത് ഓഫിസ് കെട്ടിട നിർമാണത്തിന് 3.5 കോടി, ശാസ്താംകടവ് - കോടന്നൂർ - ചാക്യാർ കടവ് റോഡ് പ്രവൃത്തിക്ക് ഏഴ് കോടി, ചേർപ്പ് - തൃപ്രയാർ റോഡിൽ കണ്ണോളി ക്ഷേത്രം മുതൽ ചിറക്കൽ പാലം വരെ റോഡ് ഉയർത്തി പുനരുദ്ധാരണത്തിന് 3.5 കോടി എന്നിങ്ങനെ അനുവദിച്ചു.

ചേർപ്പ് - തൃപ്രയാർ റോഡ് നവീകരണത്തിന് നാല് കോടി, ചിറക്കൽ കൊറ്റംകോട് റോഡ് പുനരുദ്ധാരണത്തിന് 68 ലക്ഷം, ചേനം - മുള്ളക്കര റോഡിൽ രണ്ട് പാലങ്ങളുടെ നിർമാണത്തിന് 5.50 കോടി, കോടന്നൂർ കുണ്ടോളിക്കടവ് റോഡ് നിർമാണത്തിന് മൂന്ന് കോടി, കുണ്ടോളിക്കടവ് - പുള്ള റോഡ് പ്രവൃത്തിക്ക് ഏഴ് കോടി, തളിക്കുളം - നമ്പിക്കടവ് സ്നേഹതീരം റോഡ് പ്രവൃത്തിക്ക് 2.50 കോടി, പെരിങ്ങോട്ടുകര - കിഴുപ്പിളിക്കര - കരാഞ്ചിറ - അഴിമാവ് കടവ് റോഡ് പ്രവൃത്തിക്ക് അഞ്ച് കോടി, തേവർ റോഡ് പ്രവൃത്തിക്ക് 4.50 കോടി, ആലപ്പാട് കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ വിവിധ വികസന പ്രവൃത്തികൾക്ക് 10 കോടി എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്.

അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രം ഐ.പി ബ്ലോക്ക് നിർമാണത്തിന് അഞ്ച് കോടി, കോതകുളത്ത് സർദാർ ഗോപാലകൃഷ്ണൻ സ്മാരക സാംസ്കാരിക സമുച്ചയ നിർമാണത്തിന് അഞ്ച് കോടി, ചേർപ്പ് സി.എച്ച്.സിയിൽ വിവിധ നിർമാണങ്ങൾക്ക് 25 കോടി, അവിണിശ്ശേരി എറക്കത്താഴം പാലം നിർമാണത്തിന് രണ്ട് കോടി എന്നിങ്ങനെ വകയിരുത്തിയതായി സി.സി. മുകുന്ദൻ എം.എൽ.എ അറിയിച്ചു.

Tags:    
News Summary - kerala budget 2022 ignoring Thrissur Corporation; Adequate representation for Guruvayur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.