ജോസ്

ജോസിന്റെ അവയവങ്ങൾ ഇനി നാലുപേരിലൂടെ ജീവിക്കും

നെല്ലിക്കുന്ന് : വാഹനാപകടത്തിൽ മരിച്ച ജോസിന്റെ അവയവങ്ങൾ ഇനി നാലുപേരിലൂടെ ജീവിക്കും. നെല്ലിക്കുന്ന് ആഴ്ചങ്ങാടൻ ജോസിന്റെ (61) അവയവങ്ങളാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രി വഴി ദാനം ചെയ്തത്. റിട്ട. ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോസ് സഞ്ചരിച്ച സ്കൂട്ടറില്‍ കാറിടിച്ചായിരുന്നു അപകടം. കരള്‍ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയിലെ രോഗിക്കും ഒരുവൃക്ക കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗിക്കും ഒരുവൃക്ക ആസ്റ്റര്‍ മിംസിലെ രോഗിക്കും കണ്ണുകള്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ രോഗിക്കുമാണ് ദാനം ചെയ്തത്. ജൂബിലി മെഡിക്കല്‍ കോളജിലെ ഡോക്ടർമാരായ പി.സി. ഗില്‍വാസ്, ചെറിഷ് പോള്‍, പ്രദീപ്, അപര്‍ണ, ആതിര എന്നിവരാണ് അവയവദാന ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക മുന്‍ ട്രസ്റ്റി, മതബോധന സെക്രട്ടറി നിലകളില്‍ ജോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ ചരമ ശുശ്രൂഷക്കുശേഷം തിരൂര്‍ പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്കരിക്കും. ഭാര്യ: ലിസി. മക്കള്‍: ഹൈമി ട്രീസ, ആഞ്ചലോ അബ്രഹാം. മരുമകന്‍: അരുണ്‍ തോമസ്. 

Tags:    
News Summary - Jose's organs will now live through four

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.