ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ഹോട്ടൽ പേൾ റീജൻസിയിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ മന്ത്രി കെ. രാജൻ, ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ, മേയർ എം.കെ. വർഗീസ്, ടി.എൻ. പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ
തുടങ്ങിയവർ സൗഹാർദ സംഭാഷണത്തിൽ
തൃശൂർ: സാംസ്കാരിക പ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും പങ്കെടുപ്പിച്ച് ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താറിൽ ഉയർന്നത് ഫാഷിസത്തിനെതിരെയുള്ള ഐക്യസന്ദേശം. ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപാടി പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
രാജ്യത്ത് വംശീയ നീക്കം നടക്കുന്നത് വലിയ അപകടമാണെന്ന് സമാപന പ്രസംഗത്തിനിടെ കേരള അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു. ഭയപ്പെടുത്തുന്ന രാജ്യത്തിന് മുന്നിൽ ഭയപ്പെടാതെ ഒന്നിച്ചുനിൽക്കലാണ് പ്രതിരോധം. മനുഷ്യബന്ധങ്ങൾ വിളക്കിച്ചേർത്താൽ അപരവത്കരണത്തെ ചെറുക്കാനാവും. വ്യത്യസ്തതയാണ് രാജ്യത്തിന്റെ കരുത്തെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ല പ്രസിഡന്റ് കെ.കെ. ഷാനവാസ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജൻ, ടി.എൻ. പ്രതാപൻ എം.പി, മേയർ എം.കെ. വർഗീസ്, മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി. പിഷാരടി, പ്രഫ. എം. കൃഷ്ണൻ നായർ, ചേതന സംഗീത -നാട്യ അക്കാദമി ഡയറക്ടർ ഫാ. പോൾ പൂവത്തിങ്കൽ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ. സുന്ദർ മേനോൻ, തൃശൂർ സൗഹൃദ വേദി ജനറൽ സെക്രട്ടറി പ്രഫ. ജോൺ സിറിയക്, അഡ്വ. വി.ആർ. അനൂപ്, സി.എസ്. ചന്ദ്രിക, അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആർ. സുരേഷ്, സി.വി. പാപ്പച്ചൻ, പി.എൻ. ഗോപീകൃഷ്ണൻ, ശ്രീനാരായണ ഗുരുധർമ ട്രസ്റ്റ് ചെയർമാൻ പി.കെ. സുദീഷ് ബാബു എന്നിവർ സംസാരിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, കെ.കെ. കൊച്ചുമുഹമ്മദ്, ഒ. അബ്ദുറഹ്മാൻ കുട്ടി, കവി രാവുണ്ണി, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് എം.കെ. അസ്ലം, ജില്ല ജനറൽ സെക്രട്ടറി സി.എ. ഉഷാകുമാരി, കുംഭാരസഭ സംസ്ഥാന പ്രസിഡന്റ് വിജയൻ, കെ. സന്തോഷ് കുമാർ, പടന്ന മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.വി. മണി, ടി.കെ. വാസു, ഐ. ഗോപിനാഥ്, വി.എ. രവീന്ദ്രൻ, ജയകൃഷ്ണൻ, കെ.വി. ഗണേഷ്, എം.ഡി. ഗ്രേസ് ടീച്ചർ, ഇ.എ. ജോസഫ്, ആർട്ടിസ്റ്റ് വിനയ് ലാൽ, ചെറിയാൻ ജോസഫ്, ഇ.ഡി. ഡേവിസ്, പി.ഡി. തോമസ്, ജെയിംസ് മുട്ടിക്കൽ, കെ.എം. ജയപ്രകാശ്, സി.എ. അജിതൻ, ഹുദ ബിൻത് ഇബ്രാഹീം, ബിലാൽ എം. ഷരീഫ്, പ്രസ് ക്ലബ് പ്രസിഡന്റ് ഒ. രാധിക, സെക്രട്ടറി പോൾ മാത്യു, സംവിധായകൻ ഡി. രഞ്ജിത്ത്, അരുൺകുമാർ, രാംകുമാർ, അനിൽകുമാർ, ഹനീഫ (സിംഗർ), സി.എ. സലീം, എ.എ. അബ്ദുൽ ലത്തീഫ് (സിഡ്ബി), പി.കെ. ബഷീർ, ടി.എസ്. നിസാമുദ്ദീൻ (എം.എസ്.എസ്), യാസിർ സക്കീർ, ഹാരിസ് നടുവട്ടം, മുഹമ്മദ് റാഫി (ഗ്രാൻഡ്വർ), ശിഹാബ് (റിലീഫ് മെഡിക്കൽസ്), രാമദാസ്, നന്ദകുമാർ, ജയചന്ദ്രൻ, വിശ്വനാഥൻ, അഡ്വ. അശോകൻ, അജയൻ തുടങ്ങിയവർ പങ്കെടുത്തു.
ഒ.എം. നിയാസ് സ്വാഗതവും ആർ.എം. സുലൈമാൻ നന്ദിയും പറഞ്ഞു. അനീസ് ആദം പ്രാർഥന നിർവഹിച്ചു. കെ. ഷംസുദ്ദീൻ, എം. സക്കീർ ഹുസൈൻ, ഉമ്മർ മുല്ലക്കര, ടി.എ. അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.