പുത്തൻചിറ അംഗൻവാടിക്കു മുന്നിൽ മരം വെട്ടിയിട്ടിരിക്കുന്നു
മാള: അംഗൻവാടിക്ക് ഭീഷണിയായ മരങ്ങൾ വെട്ടിമാറ്റിയത് ഇപ്പോൾ മറ്റൊരു അപകട ഭീഷണിയാവുന്നു. പുത്തൻചിറ കുന്നത്തേരി അംഗൻവാടിയിലാണ് സംഭവം. കെട്ടിടത്തിനു ചുറ്റിലും ഒന്നിലധികം മരങ്ങളാണ് ഭീഷണിയെ തുടർന്ന് അധികൃതർ വെട്ടിയിട്ടത്. ഈ മരങ്ങൾ കൊണ്ടുപോകാഞ്ഞതാണ് വിനയായത്. മരത്തടികൾ വഴി തടസ്സം സൃഷ്ടിക്കുന്നുമുണ്ട്. വെട്ടിയിട്ട മരത്തടികൾക്കിടയിൽ ഇഴ ജന്തുക്കൾ ഉള്ളതായും സംശയിക്കുന്നു. രക്ഷിതാക്കൾ ആശങ്കയിലാണ്. പുത്തൻചിറ പഞ്ചായത്തിനെ അറിയിച്ചിട്ടും നടപടി എടുത്തില്ലെന്ന് പറയുന്നു. അടിയന്തരമായി മരത്തടികൾ ഇവിടെനിന്ന് നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നാല് പതിറ്റാണ്ട് മുൻപ് സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് അംഗൻവാടി പ്രവർത്തിച്ചു വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.