മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ

ജി​ല്ല പ​ര്യ​ട​നം തൃ​ശൂ​രി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി

പി.​കെ. ഫി​റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വിശ്വാസ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് അംഗീകരിക്കില്ല -പി.കെ. ഫിറോസ്

തൃശൂർ: ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ വിശ്വാസ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്.

യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ ജില്ലതല പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വസ്ത്രം മാറിയുടുത്താൽ തുല്യനീതി വരുമെന്ന സർക്കാർ വാദം പരിഹാസ്യമാണ്. ജെൻഡറിന്‍റെയും തുല്യനീതിയുടെയും പേരിൽ അരാജകത്വം നടപ്പാക്കാനുള്ള സി.പി.എം അജണ്ട വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന രൂപരേഖയായ 'ചലനം' തുടർനടപടികൾക്കും സംഘടന പ്രവർത്തനത്തിൽ വീഴ്ച വരുത്തിയവർക്കെതിരായ നടപടി റിപ്പോർട്ടിങ്ങിനും കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനുമാണ് സംസ്ഥാന ഭാരവാഹികൾ ജില്ലതല പര്യടനം നടത്തുന്നത്.

യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ് എ.എം. സനൗഫൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഭാരവാഹികളായ അഷ്റഫ് എടനീർ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം. ജിഷാൻ, ടി.ഡി. കബീർ, ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ഭാരവാഹികളായ പി.ജെ. ജഫീക്ക്, എ.വി. അലി, അസീസ് മന്ദലാംകുന്ന്, ടി.എ. ഫഹദ്, ഷബീർ പാറമ്മൽ, സജീർ പുന്ന എന്നിവർ സംസാരിച്ചു.

Tags:    
News Summary - Interfering with freedom of belief will not be accepted -P.K. Firoz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT